ബാലന്‍ ഡി ഓര്‍: 30 അംഗ താരങ്ങളുടെ പട്ടിക പുറത്തിറക്കി

Published : Oct 09, 2018, 06:58 AM IST
ബാലന്‍ ഡി ഓര്‍: 30 അംഗ താരങ്ങളുടെ പട്ടിക പുറത്തിറക്കി

Synopsis

ഈ വര്‍ഷത്തെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള 30 അംഗ താരങ്ങളുടെ പട്ടിക പുറത്തിറക്കി. യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയ റയല്‍ മാഡ്രിഡിന്റെ എട്ട് താരങ്ങള്‍ പട്ടികയിലുണ്ട്. പ്രീമിയര്‍ ലീഗില്‍ നിന്ന് പതിനൊന്ന് താരങ്ങള്‍ ഇടംപിടിച്ചു. 

സൂറിച്ച്: ഈ വര്‍ഷത്തെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള 30 അംഗ താരങ്ങളുടെ പട്ടിക പുറത്തിറക്കി. യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയ റയല്‍ മാഡ്രിഡിന്റെ എട്ട് താരങ്ങള്‍ പട്ടികയിലുണ്ട്. പ്രീമിയര്‍ ലീഗില്‍ നിന്ന് പതിനൊന്ന് താരങ്ങള്‍ ഇടംപിടിച്ചു. 

അവസാന രണ്ടുവര്‍ഷവും പുരസ്‌കാരം നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിയോണല്‍ മെസി, ഗാരെത് ബെയ്ല്‍, കെവിന്‍ ഡിബ്രൂയിന്‍, അന്റോയ്ന്‍ ഗ്രീസ്മാന്‍, ലൂക്ക മോഡ്രിച്ച്, ഈഡന്‍ ഹസാര്‍ഡ്, ഹാരി കെയ്ന്‍, എന്‍ഗോളോ കാന്റേ, കിലിയന്‍ എംബാപ്പേ, മാര്‍സലോ, പോള്‍ പോഗ്ബ, ലൂയിസ് സുവാരസ്, മുഹമ്മദ് സലാ, ഇവാന്‍ റാക്കിറ്റിച്ച്, തുടങ്ങിയവര്‍ പട്ടികയിലുണ്ട്. 

ഇത്തവണ ആറ് ഘട്ടങ്ങളായാണ് 30 അംഗ പട്ടിക പ്രസിദ്ധീകരിച്ചത്. 1956ല്‍ തുടങ്ങിയ ബാലന്‍ ഡി ഓര്‍ അവസാന പത്തുവര്‍ഷം മെസിയോ റൊണള്‍ഡോയോ മാത്രമേ നേടിയിട്ടുള്ളു. ഇരുവരും അഞ്ചുതവണ വീതം പുരസ്‌കാരം സ്വന്തമാക്കി. 2016ലും 17ലും റൊണാള്‍ഡോയ്ക്കായിരുന്നു പുരസ്‌കാരം. ഡിസംബര്‍ മൂന്നിന് പാരീസിലാണ് ബാലന്‍ ഡി ഓര്‍ ജേതാവിനെ പ്രഖ്യാപിക്കുക. ചരിത്രത്തില്‍ ആദ്യമായി ഇത്തവണ മികച്ച വനിതാ താരത്തിനും ബാലന്‍ ഡി ഓര്‍ നല്‍കുന്നുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പണമടയ്ക്കാന്‍ കഴിഞ്ഞില്ല; ജംഷഡ്പൂര്‍ എഫ് സി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറി
ലോകകപ്പ് ഓഹരി വില്‍പ്പനയില്‍ പ്രതിഷേധിച്ച് ഫിഫ ഉപദേഷ്ടാവ് രാജിവച്ചു