സൂപ്പര്‍ താരം ലോകകപ്പ് ടീമില്‍ സ്ഥാനം പിടിക്കില്ല: കാരണം വ്യക്തമാക്കി ഹര്‍ഭജന്‍

By Web TeamFirst Published Feb 24, 2019, 1:14 PM IST
Highlights

ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്ന് ഹര്‍ഭജന്‍ സിംഗ്. ഐ പി എല്ലില്‍ മിന്നും പ്രകടനം കാഴ്‌ചവെച്ചാലും ലോകകപ്പ് ടീമില്‍ ആര്‍ക്കെങ്കിലും കയറിപ്പറ്റാമെന്ന് തോന്നുന്നില്ല. 

മുംബൈ: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്ന് ഹര്‍ഭജന്‍ സിംഗ്. ഐ പി എല്ലില്‍ മിന്നും പ്രകടനം കാഴ്‌ചവെച്ചാലും ലോകകപ്പ് ടീമില്‍ ആര്‍ക്കെങ്കിലും കയറിപ്പറ്റാമെന്ന് തോന്നുന്നില്ല. സുരേഷ് റെയ്‌നയ്‌ക്കോ മറ്റ് യുവതാരങ്ങള്‍ക്കോ മികവ് കാട്ടിയാലും സാധ്യതകളില്ല. കാര്യമായ പരിക്കുകള്‍ താരങ്ങള്‍ക്ക് സംഭവിച്ചില്ലെങ്കില്‍ ഇപ്പോഴത്തെ 15 അംഗ സ്‌ക്വാഡില്‍ മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് ഭാജി പറഞ്ഞു. 

താരങ്ങളുടെ വിശ്രമം പരിഗണിച്ചാണ് സ്‌ക്വാഡിനെ ബി സി സി ഐ തീരുമാനിക്കുന്നത്. അതിനാല്‍ ടീം ഏറ്റെക്കുറെ ഉറപ്പായതായും ഭാജി പറഞ്ഞു. ഇംഗ്ലണ്ടില്‍ മെയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. ലോകകപ്പിന് മുന്‍പ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന- ടി20 പരമ്പരകളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഈ ടീമില്‍ നിന്ന് കാര്യമായ മാറ്റമുണ്ടാകില്ലെന്നാണ് ഭാജി പറയുന്നത്. പരമ്പരയ്ക്ക് ശേഷം മാര്‍ച്ച് 23ന് ഐ പി എല്‍ മത്സരങ്ങള്‍ തുടങ്ങും. 

click me!