കെസിഎയിലെ പദവികളെല്ലാം നേരത്തെ ഒഴിഞ്ഞതെന്ന് ടി.സി.മാത്യു

By Web DeskFirst Published Oct 2, 2017, 9:22 AM IST
Highlights

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ വിശദീകരണവുമായി ടി സി മാത്യു. ജനുവരിയില്‍ തന്നെ കെസിഎയിലെ പദവികള്‍ എല്ലാം ഒഴിഞ്ഞതാണെന്ന് മാത്യു പറഞ്ഞു. അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മുഖം രക്ഷിക്കാനാണ് രാജിയെന്ന പ്രചാരണം തെറ്റാണെന്നും മാത്യു വിശദീകരിച്ചു.

ലോധ കമ്മിറ്റി ശുപാര്‍ശകളെ തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതാണ്. ചുമതലയേല്‍ക്കുകയോ യോഗങ്ങളില്‍ പങ്കെടുക്കുയോ ചെയ്തിരുന്നില്ലെങ്കിലും സാങ്കേതിമായുണ്ടായിരുന്ന ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനവും രാജിവച്ചതായ് ടി.സി മാത്യു പറഞ്ഞു. കെസിഎ തെരഞ്ഞെടുപ്പില്‍ പിന്‍സീറ്റ് ഡ്രൈവിംഗ് നടത്തുന്നുവെന്ന ആക്ഷേപം ഒഴിവാക്കുകയായിരുന്നു ഇത്. തെരഞ്ഞെടുപ്പടുത്തിരിക്കുന്ന ഒരു ജില്ലാ അസോസിയേഷനിലെ സ്ഥാനമാനങ്ങള്‍ നഷ്‌ടപ്പെടുമെന്ന് ഭയക്കുന്ന ചിലരാണ് തനിക്കെതിരേ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. അവയില്‍ കഴമ്പില്ലെന്ന് തെളിഞ്ഞിട്ടുളളതാണെന്നും ടിസി മാത്യു പറഞ്ഞു.

മുപ്പതു വര്‍ഷമായുളള പ്രവര്‍ത്തനത്തിലൂടെ കേരള ക്രിക്കറ്റിന്ടെ വളര്‍ച്ചക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. നിലവാരമുളള സ്റ്റേഡിയമേ ഇല്ലാതിരുന്ന കെസിഎയെ 16 ഒന്നാംതരം സ്റ്റേഡിയങ്ങളുളള ഇന്ത്യയിലെ മുന്‍നിര അസോസിയേഷനായ് ഉയര്‍ത്തിയതിലടക്കം അഭിമാനത്തോടെയാണ് വിടവാങ്ങല്‍. കേരള ക്രിക്കറ്റിനും ആരോപണങ്ങളുന്നയിച്ചവര്‍ക്കും നല്ലതുവരട്ടെയെന്നാശംസിച്ച ടിസി മാത്യു ആരോഗ്യ പ്രശ്നങ്ങുളളതിനാല്‍ ഇനിയങ്ങോട്ട് വിശ്രമ ജീവിതമായിരിക്കുമെന്നും പറഞ്ഞു.     

click me!