ആ അന്ധവിശ്വാസവും കൊഹ്‌ലി പൊളിച്ചു!

Web Desk |  
Published : Dec 20, 2016, 01:47 PM ISTUpdated : Oct 05, 2018, 02:38 AM IST
ആ അന്ധവിശ്വാസവും കൊഹ്‌ലി പൊളിച്ചു!

Synopsis

ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ആശ്വസിച്ചിരുന്ന ഒരു കാര്യമുണ്ട്. ടോസ് നേടാനായാല്‍, മല്‍സരം ജയിക്കാം. ടോസ് നഷ്‌ടപ്പെട്ടാല്‍ ഇന്ത്യ തോല്‍ക്കുമത്രെ. പൊതുവെ അന്ധവിശ്വാസങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഇന്ത്യയില്‍ ഇക്കാര്യം പലര്‍ക്കും തള്ളിക്കളയാനാകാത്ത കാര്യമായിരുന്നു. എന്നാല്‍ ടെസ്റ്റ് പരമ്പരയിലെ അഞ്ചിലെ നാല് മല്‍സരത്തിലും ടോസ് ഭാഗ്യം കൊഹ്‌ലിയെ തുണച്ചില്ല. പക്ഷേ ടോസ് ഭാഗ്യം ലഭിച്ച, ഇംഗ്ലീഷ് ക്യാപ്റ്റന് മല്‍സരങ്ങളൊന്നും ജയിക്കാനായതുമില്ല. നാലു തവണയും ആദ്യം ബാറ്റു ചെയ്യാനുള്ള തീരുമാനവും കുക്കിന് തുണയായില്ല. രസം അതുമാത്രമല്ല, ടോസ് നേടി ആദ്യം ബാറ്റുചെയ്‌ത കുക്കിന്റെ ടീം നാലില്‍ മൂന്നു തവണയും 400 റണ്‍സിലേറെ സ്‌കോര്‍ ചെയ്‌തിട്ടും ജയിക്കാനായില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പഞ്ചാബ് കിംഗ്‌സ് ജയിച്ചിട്ടും ശ്രേയസ് അയ്യര്‍ക്ക് വിമര്‍ശനം; ചാഹലിനെ വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ലെന്ന് ആകാശ് ചോപ്ര
മുംബൈ ഇന്ത്യന്‍സില്‍ എന്തുകൊണ്ട് ഹാര്‍ദിക് പാണ്ഡ്യ കളിക്കുന്നില്ല? കാരണം വ്യക്തമാക്കി സൂര്യകുമാര്‍ യാദവ്