
പാരിസ്: കനത്ത മഴയെ തുടര്‍ന്ന് പ്രളയത്തില്‍ മുങ്ങിക്കിടക്കുകയാണ് പാരിസ് നഗരം. സെയ്ന്‍ നദി കരകവിഞ്ഞൊഴുകിയതോടെ നൂറുകണക്കിന് ആളുകള്‍ക്ക് വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നു. സെയ്ന്‍ നദിയില്‍ സാധാരണയെക്കാള്‍ ആറ് മീറ്റര്‍ ഉയരത്തിലാണ് ജലമുയര്‍ന്നിരിക്കുന്നത്. എന്നാല്‍ കെടുതിയിലും വെള്ളപ്പൊക്ക ദിനങ്ങള്‍ ആസ്വദിക്കുകയാണ് ഫ്രഞ്ച് കൗമാരങ്ങള്‍.
വെള്ളം നിറഞ്ഞ പാരിസ് തെരുവിലൂടെ വേക്ക് ബോര്‍ഡില്‍ പരിശീലനം നടത്തുന്ന കൗമാരക്കാരുടെ വീഡിയോ വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് വേക്ക് ബോര്‍ഡില്‍ പാരിസ് നഗരത്തില്‍ പരിശീലനത്തിലും അഭ്യാസങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നത്. കൈയില്‍ ബന്ധിപ്പിച്ചിരിക്കുന്ന കേബിളിന്‍റെ സഹായത്തോടെയാണ് അനായാസം ഇവര്‍ ജലത്തിലൂടെ തെന്നിനിങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!