ഈ ടീമുകള്‍ 2019 ലോകകപ്പിലെ ഫേവറേറ്റുകള്‍‍; സര്‍പ്രൈസ് പട്ടികയിതാ!

By Web TeamFirst Published Nov 20, 2018, 6:36 PM IST
Highlights

പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌‌ട്രാക്കറിന്‍റെ നിരീക്ഷണങ്ങള്‍ പ്രകാരം രണ്ട് ടീമുകളാണ് കപ്പുയര്‍ത്താന്‍ സാധ്യത‍‍. എന്നാല്‍ നിലവിലെ ഒന്നാം റാങ്കുകാരും ആതിഥേയരുമായ ഇംഗ്ലണ്ട് ഈ പട്ടികയിലില്ല... 

മുംബൈ: ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ കിരീട പോരാട്ടമാണ് ഏകദിന ലോകകപ്പ്. ഇംഗ്ലണ്ടില്‍ മെയ് അവസാനം മുതലാണ് അടുത്ത ലോകകപ്പ്‍ നടക്കുക. ഓസ്‌ട്രേലിയയാണ് നിലവിലെ ജേതാക്കള്‍. ഇംഗ്ലീഷ് മണ്ണില്‍ ഏതൊക്കെ ടീമുകളാവും ഫേവറേറ്റുകള്‍ എന്ന ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌‌ട്രാക്കറിന്‍റെ നിരീക്ഷണങ്ങള്‍ പ്രകാരം രണ്ട് ടീമുകളാണ് കപ്പുയര്‍ത്താന്‍ സാധ്യത‍‍. എന്നാല്‍ നിലവിലെ ഒന്നാം റാങ്കുകാരും ആതിഥേയരുമായ ഇംഗ്ലണ്ട് ഈ പട്ടികയിലില്ല. 

ഓസ്‌ട്രേലിയ

നിലവിലെ ചാമ്പ്യന്‍മാരാണ് ഓസ്‌ട്രേലിയ. എല്ലാ ലോകകപ്പുകളിലും ശക്തമായ ടീമുകളിലൊന്നാണ് മഞ്ഞക്കുപ്പായക്കാര്‍. കൂടുതല്‍ തവണ ലോകകപ്പുയര്‍ത്തി എന്ന ഖ്യാതി ഓസീസ് ടീമിന്‍റെ കരുത്ത് കാട്ടുന്നു. ഇതേസമയം സൂപ്പര്‍താരങ്ങളായ സ്‌മിത്തും വാര്‍ണറും വിലക്കിലായശേഷം ഓസീസ് അത്ര മികച്ച പ്രകടമല്ല കാട്ടുന്നത്. ഏകദിന റാങ്കിംഗില്‍ നിലവില്‍ ആറാമതാണ് ഓസ്‌ട്രേലിയ. എന്നാല്‍ ലോകകപ്പിന് മുന്‍പ് ഇരുവരും തിരിച്ചെത്തുമെന്നതും മികച്ച ബൗളിംഗ് നിരയും ഓസീസിന് സാധ്യത നല്‍കുന്നു.

ഇന്ത്യ

നിലവിലെ പ്രകടനം പരിശോധിച്ചാല്‍ ലോകത്തെ ഏറ്റവും മികച്ച ടീമുകളിലൊന്ന്. ഏകദിന റാങ്കിംഗില്‍ രണ്ടാമത്. കിംഗ് കോലി നയിക്കുന്ന ടീം അപാര ഫോമിലാണ്. ബാറ്റിംഗിലും ബൗളിംഗിലും ശക്‌തര്‍. കോലി നയിക്കുന്ന ടീം യുവരക്തങ്ങളുടെ സംഘമാകും. വെറ്ററന്‍ താരം എംഎസ് ധോണി കൂടി ലോകകപ്പ് സംഘത്തിലുണ്ടായാല്‍ ടീം വേറെ ലെവലാകുമെന്നുറപ്പ്. ബാറ്റിംഗില്‍ നായകന്‍ കോലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും ഏത് എതിര്‍നിരയ്ക്കും പേടിസ്വപ്‌നമാണ്. ബൂംമ്രയും ഭുവിയും അടങ്ങുന്ന ബൗളിംഗ്‌നിരയും സമീപകാലത്തെ മികച്ച സംഘമാണ്.

എന്നാല്‍ ലോകകപ്പിന് ആറ് മാസങ്ങള്‍ ബാക്കിനില്‍ക്കേ ക്രിക്‌‌ട്രാക്കറിന്‍റെ ഈ പ്രവചനങ്ങള്‍ സത്യമാകുമോ എന്ന് കണ്ടറിയണം. ആതിഥേയരായ ഇംഗ്ലണ്ടും റാംങ്കിംഗില്‍ ആദ്യ അഞ്ചിലുള്ള ന്യൂസീലന്‍ഡും ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനുമെല്ലാം കിരീടപ്പോരാട്ടത്തില്‍ മുന്നിലുണ്ടാകും.  

click me!