ആദ്യ ടെസ്റ്റില്‍ ഇന്ത്യയോട് തോറ്റാലും ജയിച്ചാലും ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത് അപൂര്‍വ റെക്കോര്‍ഡ്

Published : Jul 31, 2018, 03:33 PM ISTUpdated : Jul 31, 2018, 03:52 PM IST
ആദ്യ ടെസ്റ്റില്‍ ഇന്ത്യയോട് തോറ്റാലും ജയിച്ചാലും ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത് അപൂര്‍വ റെക്കോര്‍ഡ്

Synopsis

എഡ്ജ്ബാസ്റ്റണിൽ ബുധനാഴ്ച ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയോട് തോറ്റാലും ജയിച്ചാലും ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത് അപൂര്‍വ റെക്കോര്‍ഡ്. ബുധനാഴ്ച ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ഇറങ്ങുന്നത് തങ്ങളുടെ ആയിരാമത്തെ ടെസ്റ്റിനാണ്.

ബര്‍മിംഗ്ഹാം: എഡ്ജ്ബാസ്റ്റണിൽ ബുധനാഴ്ച ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയോട് തോറ്റാലും ജയിച്ചാലും ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത് അപൂര്‍വ റെക്കോര്‍ഡ്. ബുധനാഴ്ച ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ഇറങ്ങുന്നത് തങ്ങളുടെ ആയിരാമത്തെ ടെസ്റ്റിനാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാവാത്ത നേട്ടം.
1877 മാർച്ചിൽ ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടെസ്റ്റ് കളിച്ച ഇംഗ്ലണ്ട് ഇതുവരെ 999 ടെസ്റ്റുകളിൽ കളിച്ചു. ഇതില്‍ 357 ജയവും 297 തോല്‍വിയും 345 സമനിലയും നേടി.

ആയിരം ടെസ്റ്റുകളെന്ന ഇംഗ്ലണ്ടിന്റെ റെക്കോര്‍ഡ് സമീപകാലത്തൊന്നും തകരില്ല. കാരണം ഇംഗ്ലണ്ടിന് പിന്നില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ച രണ്ടാമത്തെ രാജ്യം ഓസ്ട്രേലിയയാണ്. 812 എണ്ണം. ഇംഗ്ലണ്ടിനെക്കാള്‍ 188 ടെസ്റ്റുകള്‍ കുറവ്. 535 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള വെസ്റ്റ് ഇന്‍ഡീസാണ് ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ച രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ളത്. ഇന്ത്യയാക്കട്ടെ ഇംഗ്ലണ്ട് കളിച്ചതിന്റെ പകുതി ടെസ്റ്റെ കളിച്ചിട്ടുള്ളു എന്ന് പറയാം. 1932ല്‍ ആദ്യ ടെസ്റ്റ് കളിച്ച ഇന്ത്യ ഇതുവരെ കളിച്ചത് 522 ടെസ്റ്റുകളാണ്.

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ആദ്യ ടെസ്റ്റ് കളിച്ചത് 1932 ജൂണിലാണ്. ഇരുരാജ്യങ്ങളും 117 ടെസ്റ്റ് കളിച്ചതിൽ 43ലും ഇംഗ്ലണ്ടിനായിരുന്നു ജയം. 25ൽ ഇന്ത്യയ്ക്കും. ഇംഗ്ലണ്ടിൽ നടന്ന മത്സരങ്ങളിൽ 30 എണ്ണത്തിൽ ഇംഗ്ലണ്ട് ജയിച്ചപ്പോൾ ഇന്ത്യയ്ക്ക് ആറെണ്ണത്തിൽ മാത്രമേ ജയിക്കാനായുള്ളു. 21 മത്സരം സമനിലയായി. എഡ്ജ്ബാസ്റ്റണിൽ നടന്ന ആറു ടെസ്റ്റുകളിൽ അഞ്ചിലും ഇംഗ്ലണ്ട് ജയിച്ചു. ഒരെണ്ണം സമനിലയായി. ആയിരാമതു ടെസ്റ്റ് കളിക്കുന്ന ഇംഗ്ലണ്ടിനെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ അഭിനന്ദിച്ചു. ഐസിസി മാച്ച് റഫറിമാരുടെ എലീറ്റ് പാനലിലെ മുൻ ന്യൂസീലൻഡ് ക്യാപ്റ്റൻ ജെഫ് ക്രോ ഈ ചരിത്ര മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കുകയും ഇംഗ്ലണ്ടിന് ഐസിസിയുടെ ഉപഹാരം കൈമാറുകയും ചെയ്യും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആര്‍സിബി പേസര്‍ യാഷ് ദയാലിന് തിരിച്ചടി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല
ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20: ഇരു ടീമുകളും നാളെ കാര്യവട്ടം സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും