
പാരീസ്: ഫ്രഞ്ച് മുന്‍ താരം തിയറി ഒന്റി മൊണാക്കോ ഫുട്‌ബോള്‍ ക്ലബ്ബിന്റെ പരിശീലകനാകും. സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് വിമര്‍ശന വിധേയനായ ലിയൊനാര്‍ഡോ ജാര്‍ഡിമിന്റെ പകരക്കാരനായാകും നിയമനം. നിലവില്‍ ബെല്‍ജിയം ദേശീയ ടീമിന്റെ സഹപരിശീലകനാണ് ഒന്റി.
നേരത്തേ ഇംഗ്ലീഷ് ക്ലബ്ബായ ആസ്റ്റണ്‍ വില്ലയുടെ പരിശീലക സ്ഥാനം ഒന്റി നിരസിച്ചിരുന്നു. ഫ്രഞ്ച് ലീഗില്‍ ഉദ്ഘാടന ദിവസത്തിന് ശേഷം ഒരു മത്സരം പോലും ജയിക്കാന്‍ കഴിയാതെ പോയ മൊണാക്കോ നിലവില്‍ 18ആം സ്ഥാനത്താണ്. കഴിഞ്ഞ 4 മത്സരത്തിലും മൊണാക്കോ തോറ്റിരുന്നു.
ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദെഷാംസിന്റെ ഉപദേശപ്രകാരമാണ് ഒന്റി പുതിയ പദവി ഏറ്റെടുക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!