
മോസ്‌കോ: കരടി പ്രത്യക്ഷപ്പെട്ട റഷ്യന്‍ ലീഗ് ഫുട്ബോള്‍ മത്സരം വിവാദത്തില്‍. കാണികളെ രസിപ്പിക്കാനായി മത്സരം തുടങ്ങുന്നതിന് മുമ്പാണ് കരടിയെ മൈതാനത്ത് എത്തിച്ച് പ്രകടനങ്ങള്‍ നടത്തിച്ചതാണ് വിവാദമായത്. മാഷുക്- കെഎംവിയും, അന്‍ഗഷ്ടും തമ്മിലുളള മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിന് മുമ്പ് ഇരു കാലിലും നിന്ന കരടി കാണികള്‍ക്ക് നേരെ കൈയടിച്ച് കാണിക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും.
ഇതിന് പിന്നാലെ കരടി പന്ത് റഫറിക്ക് കൈമാറുകയും ചെയ്യുന്നുണ്ട്. വീഡിയോ വൈറലായതിന് പിന്നാലെ മൃഗസ്‌നേഹികളും ആരാധകരും, വന്യജീവി ക്ഷേമപ്രവര്‍ത്തകരും സംഭവത്തെ അപലപിച്ച് രംഗത്തെത്തി.
മൃഗക്ഷേമ ചാരിറ്റി സംഘടനയായ പെറ്റയും ഇതിനെതിരെ രംഗത്തെത്തി. തീര്‍ത്തും ക്രൂരമായ നടപടിയാണ് ഇതെന്ന് സംഘടനയുടെ ഡയറക്ടര്‍ എലിസ അലന്‍ പറഞ്ഞു. ഫുട്‌ബോള്‍ കാണികളെ രസിപ്പിക്കാനായി കരടിയെ തടവില്‍ വെച്ച് കളിപ്പിക്കുന്നത് മൃഗാവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇവര്‍ കുറ്റപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!