
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂർണമെന്റിന് അട്ടിമറിയോടെ തുടക്കം. വനിതാ വിഭാഗത്തിൽ ടോപ് സീഡ് ജർമനിയുടെ ആഞ്ചലിക് കെർബർ ആദ്യ റൗണ്ടിൽ തോറ്റു പുറത്തായി. റഷ്യയുടെ എകത്രിന മകറോവയോട് നേരിട്ടുള്ള സെറ്റുകൾക്കു കെർബർ തോൽവി വഴങ്ങുകയായിരുന്നു. സ്കോർ: 6-2, 6-2.
ഫ്രഞ്ച് ഓപ്പണിന്റെ ചരിത്രത്തിൽ റോളന്ദ് ഗാരോവിൽ ആദ്യ റൗണ്ടിൽ പുറത്താകുന്ന ആദ്യ ടോപ് സീഡാണ് കെർബർ. 2004ൽ ജസ്റ്റിൻ ഹെനിനും 2014ൽ സെറീന വില്ല്യംസും രണ്ടാം റൗണ്ടിൽ പുറത്തായതായിരുന്നു ടോപ് സീഡർമാരുടെ ഫ്രഞ്ച് ഓപ്പണിലെ ഇതിനു മുന്‍പുള്ള മോശം പ്രകടനം.
കഴിഞ്ഞവർഷവും കെർബർ ഫ്രഞ്ച് ഓപ്പണ്‍ ആദ്യ റൗണ്ടിൽ പുറത്തായിരുന്നെങ്കിലും അന്ന് ടോപ് സീഡായിരുന്നില്ല. നിലവിലെ യുഎസ് ഓപ്പണ്‍ ജേതാവാണ് കെർബർ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!