ഐപിഎല്ലിന്‍റെ നഷ്ടം; രണ്ട് ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരങ്ങള്‍ പിന്മാറി

By Web TeamFirst Published Dec 5, 2018, 8:41 PM IST
Highlights

ഓസ്‌ട്രേലിയന്‍ താരങ്ങളായ ആരോണ്‍ ഫിഞ്ചും ഗ്ലെന്‍ മാക്‌സ്‌വെല്ലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കില്ല. ഓസ്‌ട്രേലിയയുടെ ട്വിന്റി 20 ടീമിന്റെ നായകനാണ് ആരോണ്‍ ഫിഞ്ച്.

സിഡ്‌നി: ഓസ്‌ട്രേലിയന്‍ താരങ്ങളായ ആരോണ്‍ ഫിഞ്ചും ഗ്ലെന്‍ മാക്‌സ്‌വെല്ലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കില്ല. ഓസ്‌ട്രേലിയയുടെ ട്വിന്റി 20 ടീമിന്റെ നായകനാണ് ആരോണ്‍ ഫിഞ്ച്. ഏകദിന ലോകകപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായിട്ടാണ് ഇരുവരും ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്നത്. നവംബറില്‍ റിലീസ് ചെയ്യപ്പെട്ട താരങ്ങളാണ് ഫിഞ്ചും മാക്‌സ്‌വെല്ലും. മാക്‌സ്‌വെല്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സി (ഇപ്പോള്‍ ഡെല്‍ഹി കാപിറ്റല്‍)ന്റെയും ഫിഞ്ച് കിങ്‌സ് ഇവലന്‍ പഞ്ചാബിന്റേയും താരമായിരുന്നു.

നേരത്തെ, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇത്തരത്തില്‍ ഒരു ആവശ്യം ഉന്നയിച്ചിരുന്നു. ലോകകപ്പ് കളിക്കേണ്ടതില്‍ ഇന്ത്യന്‍ ബൗളര്‍മാരെ ഐപിഎല്‍ കളിപ്പിക്കേണ്ടെന്ന് കോലി ബിസിസിഐക്ക് മുന്നില്‍ നിര്‍ദേശം വച്ചിരുന്നു. എന്നാല്‍ ആ നിര്‍ദേശത്തിന് ഇതുവരെ അംഗീകരമൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍  ഓസ്‌ട്രേലിയന്‍ താരങ്ങള്‍ നടപ്പിലാക്കി. വന്‍തുക മുടക്കി താരങ്ങളെ ടീമിലെത്തിച്ച ക്ലബ്ബുകള്‍ കോലിയുടെ നിര്‍ദ്ദേശത്തോട് അനുകൂലമായി പ്രതികരിക്കാനിടയില്ലെന്ന് അന്നത്തെ ബിസിസിഐ യോഗത്തില്‍ തന്നെ മറുപടി വരികയായിരുന്നു. ലാകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിന് മുമ്പ് 15 ദിവസത്തെ ഇടവേള മാത്രമാണ് കളിക്കാര്‍ക്ക് ലഭിക്കുക. 

click me!