100 നമ്പര്‍ ജേഴ്സിയുടെ രഹസ്യം വെളിപ്പെടുത്തി പൃഥ്വി ഷാ

Published : Feb 06, 2018, 11:29 AM ISTUpdated : Oct 05, 2018, 12:56 AM IST
100 നമ്പര്‍ ജേഴ്സിയുടെ രഹസ്യം വെളിപ്പെടുത്തി പൃഥ്വി ഷാ

Synopsis

ദില്ലി: ദ്രാവിഡിന്‍റെ പരിശീലനത്തില്‍ ക്രിക്കറ്റിലെ കൗമര ലോകജേതാക്കളായിരിക്കുകയാണ് ഇന്ത്യ. ഒരു പിടി ഭാവിതാരങ്ങളെയാണ് ന്യൂസിലാന്‍റില്‍ നടന്ന ലോകക്കപ്പ് ഇന്ത്യയ്ക്ക് നല്‍കിയത്. അതില്‍ പ്രധാനിയാണ്  പൃഥ്വി ഷാ. അടുത്ത സച്ചിനെന്ന് വാഴ്ത്തപ്പെട്ട പൃഥ്വി ഷാ ആയിരുന്നു ഇന്ത്യയുടെ ക്യാപ്റ്റനും.
ടീമിന്‍റെ നായകനെന്ന ഭാരിച്ച ഉത്തരവാദിത്വത്തിന് ഒപ്പം  ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയിലും തകര്‍പ്പന്‍ പ്രകടനമാണ് പൃഥി കാഴ്ച വച്ചത്. 

ടീമിന്‍റെ നേട്ടത്തില്‍ ഏറെ അഭിമാനിക്കുന്ന താരത്തിന്‍റെ ജേഴ്സി നമ്പര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. നൂറാണ് താരത്തിന്‍റെ ജേഴ്‌സി നമ്പര്‍. ഇതിന് പിന്നിലെ ഒരു രഹസ്യം വെളിപ്പെടുത്തുകയാണ് പൃഥ്വി. എനിക്ക് ഈ നമ്പര്‍ വളരെ ഇഷ്ടമാണ്. കാരണം ഹിന്ദിയില്‍ 100 (സോ) എന്നു പറയുമ്പോല്‍ ഷാ എന്നതു പോലെ തോന്നും. അതുകൊണ്ടാണ് ഈ നമ്പര്‍ തെരഞ്ഞെടുത്തത് താരം പറയുന്നു.  ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ജേഴ്‌സി നമ്പരിനു പിന്നിലുള്ള രസകരമായ രഹസ്യം വെളിപ്പെടുത്തിയത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അമേരിക്കയിലെ ലോകകപ്പിൽ ഇറാൻ കളിക്കില്ല, ഖമനെയിയെ വധിച്ചവരോട് സഹകരിക്കാനാവില്ലെന്ന് കായികമന്ത്രി, ഫുട്ബോൾ ലോകത്തും വൻ അനിശ്ചിതത്വം
മിച്ചലിനോട് എന്തിന് സോറി പറയണം? അര്‍ഷ്ദീപ് സിംഗ് ക്ഷമാപണം നടത്തേണ്ടതില്ലെന്ന് ഗംഭീര്‍