ഭൂരിഭാഗവും ബംഗളൂരു എഫ്‌സി കളിച്ചത് 10 പേരുമായി; എന്നിട്ടും എഫ്‌സി ഗോവ തരിപ്പണം

By Web TeamFirst Published Feb 21, 2019, 9:33 PM IST
Highlights

മത്സരത്തിന്റെ ഭൂരിഭാഗം സമയവും പത്തുപേരുമായി കളിച്ചിട്ടും എഫ്‌സി ഗോവയ്‌ക്കെതിരെ ഐഎസ്എല്‍ മത്സരത്തില്‍ ബംഗളൂരു എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബംഗളൂരു വിജയിച്ചത്. മൂന്ന് ഗോളും പിറന്നത് 42ാം മിനിറ്റില്‍ നിഷു കുമാര്‍ ചുവപ്പ് കാര്‍ഡ് കിട്ടി പുറത്ത് പോയ ശേഷം.

ബംഗളൂരു: മത്സരത്തിന്റെ ഭൂരിഭാഗം സമയവും പത്തുപേരുമായി കളിച്ചിട്ടും എഫ്‌സി ഗോവയ്‌ക്കെതിരെ ഐഎസ്എല്‍ മത്സരത്തില്‍ ബംഗളൂരു എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബംഗളൂരു വിജയിച്ചത്. മൂന്ന് ഗോളും പിറന്നത് 42ാം മിനിറ്റില്‍ നിഷു കുമാര്‍ ചുവപ്പ് കാര്‍ഡ് കിട്ടി പുറത്ത് പോയ ശേഷം. ജുവാനന്‍, ഉദാന്ത സിങ്, മികു എന്നിവരാണ് ബംഗളൂരു എഫ്‌സിയുടെ ഗോളുകള്‍ നേടിയത്. വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും ബംഗളൂരു എഫ്‌സിക്ക് സാധിച്ചു.

മത്സരത്തിന്റെ 65 ശതമാനവും പന്ത് എഫ്‌സി ഗോവയുടെ കാലിലായിരുന്നു. 17 ഷോട്ടുകളുതിര്‍ത്തു ഗോവ. എന്നിട്ടും വിജയം ബംഗളൂരുവിനൊപ്പം നിന്നു. ഒമ്പത് ഷോട്ടുകളാണ് ബംഗളൂരു എഫ്‌സി തൊടുത്തത്. അതില്‍ എട്ടും ലക്ഷ്യത്തിലേക്കുള്ളതായിരുന്നു. 17 മത്സരങ്ങളില്‍ 34 പോയിന്റാണ് ബംഗളൂരുവിനുള്ളത്. ഇത്രയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ എഫ്‌സി ഗോവയ്ക്ക് 31 പോയിന്റുണ്ട്്.

click me!