യുവേഫ നേഷന്‍സ് ലീഗ്: ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍

Published : Oct 16, 2018, 09:19 PM ISTUpdated : Oct 16, 2018, 09:22 PM IST
യുവേഫ നേഷന്‍സ് ലീഗ്: ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍

Synopsis

ഫ്രാന്‍സും ജര്‍മ്മനിയും രാത്രി 12.15ന് ഏറ്റുമുട്ടും. മറ്റ് മത്സരങ്ങളില്‍ ബെൽജിയം നെതര്‍ലന്‍ഡ്സുമായും റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്‍ഡുമായി വെയില്‍സും ഏറ്റുമുട്ടും...

പാരിസ്: യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ ഇന്ന് വമ്പന്‍ പോരാട്ടം. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സും മുന്‍ ലോക ചാമ്പ്യന്മാരായ ജര്‍മ്മനിയും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 12.15നാണ് മത്സരം .ഐസ്‍‍ലന്‍ഡിനെതിരെ അവസാന നിമിഷം സമനിലയുമായി രക്ഷപ്പെട്ട ഫ്രാന്‍സ് വിജയത്തിലേക്ക് തിരിച്ചെത്താമെന്ന
പ്രതീക്ഷയിലാകും.

ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായി മൂന്ന് കളിയിൽ ഗോള്‍ നേടാതെ വരുന്ന ജര്‍മ്മനി കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഇന്നത്തെ മറ്റ് മത്സരങ്ങളില്‍ ലോകകപ്പില്‍
മൂന്നാം സ്ഥാനക്കാരായ ബെൽജിയം നെതര്‍ലന്‍ഡ്സുമായി ഏറ്റുമുട്ടും. വെയില്‍സും റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്‍ഡും തമ്മിലാണ് മറ്റൊരു മത്സരം. സൂപ്പര്‍ താരം ഗാരെത് ബെയ്ൽ വെയിൽസ് നിരയിൽ കളിക്കില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

യുദ്ധഭീതിക്കിടെ ഏഷ്യൻ കപ്പില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാൻ വനിതാ ഫുട്ബോൾ ടീമിന്‍റെ നിശബ്ദ പ്രതിഷേധം
ഫുട്ബോള്‍ ലോകകപ്പിൽ നിന്ന് ഇറാൻ പുറത്തേക്ക്?, കടുത്ത തീരുമാനവുമായി ഫെഡറേഷൻ; പകരക്കാരായി എത്തുക ഈ രാജ്യം