ഐസിസി ടെസ്റ്റ് റാങ്കിംഗ്; നേട്ടം കൊയ്ത് ഖവാജ

Published : Oct 12, 2018, 04:02 PM IST
ഐസിസി ടെസ്റ്റ് റാങ്കിംഗ്; നേട്ടം കൊയ്ത് ഖവാജ

Synopsis

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ നേട്ടം കൊയ്ത് ഓസ്ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജ. പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റിലെ സെഞ്ചുറിയോടെ ഖവാജ ആദ്യമായി ആദ്യ പത്തിലെത്തി. പുതിയ റാങ്കിംഗില്‍ പത്താമതാണ് ഖവാജ.  

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ നേട്ടം കൊയ്ത് ഓസ്ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജ. പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റിലെ സെഞ്ചുറിയോടെ ഖവാജ ആദ്യമായി ആദ്യ പത്തിലെത്തി. പുതിയ റാങ്കിംഗില്‍ പത്താമതാണ് ഖവാജ.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒന്നാം സ്ഥാനത്ത് തുടരുന്ന റാങ്കിംഗില്‍ ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്താണ് രണ്ടാമത്.  ആറാമതുള്ള ചേതേശ്വര്‍ പൂജാരയാണ് കോലിക്ക് പുറമെ ആദ്യ പത്തിലെ ഇന്ത്യന്‍ സാന്നിധ്യം.

ബൗളിംഗ് റാങ്കിംഗില്‍ ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സണ്‍ തന്നെയാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദ രണ്ടാമതും ഫിലാന്‍ഡര്‍ മൂന്നാമതുമാണ്. ഇന്ത്യയുടെ രവീന്ദ്ര ജഡേജ നാലാം സ്ഥാനത്തുണ്ട്. എട്ടാം സ്ഥാനത്തുള്ള അശ്വിനാണ് ആദ്യ പത്തിലെ മറ്റൊരു ഇന്ത്യന്‍ സാന്നിധ്യം.

ഓള്‍ റൗണ്ടര്‍മാരില്‍ ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസന്‍ ഒന്നാമതും ഇന്ത്യയുടെ രവീന്ദ്ര ജഡേജ രണ്ടാമതുമാണ്. അശ്വിന്‍ അഞ്ചാം സ്ഥാനത്താണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആഷസ് പരമ്പര നേട്ടം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തി ഓസ്ട്രേലിയ, ഇന്ത്യ ആറാം സ്ഥാനത്ത്
സമീര്‍ മിന്‍ഹാസിന് വെടിക്കെട്ട് സെഞ്ചുറി, അണ്ടര്‍ 19 ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ കൂറ്റൻ സ്കോറിലേക്ക്