സംസാരിക്കാന്‍ ഒരുപാടുണ്ട്; വിനോദ് റായ് ഇന്ന് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ കാണും

Published : Oct 10, 2018, 11:57 AM IST
സംസാരിക്കാന്‍ ഒരുപാടുണ്ട്; വിനോദ് റായ് ഇന്ന് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ കാണും

Synopsis

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റുമായി ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ത്യ വിന്‍ഡീസ് രണ്ടാം ടെസ്റ്റിന് വേദിയായ ഹൈദരാബാദിലാണ് കൂടിക്കാഴ്ച. 

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റുമായി ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ത്യ വിന്‍ഡീസ് രണ്ടാം ടെസ്റ്റിന് വേദിയായ ഹൈദരാബാദിലാണ് കൂടിക്കാഴ്ച. അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് എന്നിവയ്ക്കുള്ള തയ്യാറെടുപ്പാണ് പ്രധാന അജണ്ട. 

ക്യാപ്റ്റന്‍ വിരാട് കോലി, മുഖ്യപരിശീലകന്‍ രവി ശാസ്ത്രി, സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ എം.എസ്.കെ പ്രസാദ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, ഏകദിന ടീം ഉപനായകന്‍ രോഹിത് ശര്‍മ എന്നിവരും കൂടിക്കാഴചയില്‍ പങ്കെടുക്കും.

ഓസ്‌ട്രേലിയന്‍ പര്യടനം, കളിക്കാര്‍ക്ക് മാധ്യമങ്ങളോടുള്ള സമീപനവും, സെലക്ടര്‍മാര്‍ക്കെതിരെ കരുണ്‍ നായര്‍, മുരളി വിജയ് എന്നിവര്‍ ഉന്നയിച്ച വിമര്‍ശനവും ചര്‍ച്ചയാകും. വിദേശപര്യടനങ്ങളില്‍ ഭാര്യയെ ഒപ്പം കൂട്ടാന്‍ താരങ്ങളെ അനുവദിക്കണമെന്ന ആവശ്യം കോലി ഉന്നയിക്കുമെന്നും സൂചനയുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഗാര്‍ക്കറും ഗംഭീറും പരമാവധി ശ്രമിച്ചു, പക്ഷെ ഗില്ലിന്‍റെ പുറത്താകലിന് കാരണമായത് ആ 2 സെലക്ടമാരുടെ കടുത്ത നിലപാട്
ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പര: കാര്യവട്ടത്തെ അവസാന 3 മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു