
ദില്ലി: 29 മത് റോഡ് സുരക്ഷ വാരാചരണത്തിന്‍റെ ഭാഗമായി ക്രിക്കറ്റ് താരം വിരാട് കോലി പ്രതിജ്ഞയെടുത്തു. മദ്യപിച്ചും റോഡ് നിയമങ്ങള്‍ പാലിക്കാതെയും വാഹനമോടിക്കുന്നത് നിരത്തുകളില്‍ അപകടങ്ങള്‍ ദിനം പ്രതി വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് റോഡു സുരക്ഷ വാരാചരണ പരിപാടികള്‍ കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്.
കേന്ദ്ര നിരത്ത് ഗതാഗത-ഹൈവേ മന്ത്രാലയമാണ് വാരാചരണം നടപ്പാക്കുന്നത്. മദ്യപിച്ച് വാഹനമേടിക്കുന്നത് മൂലമുളള അപകടങ്ങളില്‍ ദിവസവും 90 പേരാണ് രാജ്യത്ത് മരണമടയുന്നത്. വര്‍ഷത്തില്‍ 6700 റോളം ആളുകളുടെയും മരണത്തിന് ഇത് കാരണമാകുന്നുവെന്ന് വ്യക്തമാക്കിയാണ് താരം പ്രതിജ്ഞയെടുക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!