
മെല്‍ബണ്‍: ഓസ്ട്രേലിയൻ മാധ്യമങ്ങളുടെ വിമർശനം ഏറ്റുവാങ്ങുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് മുൻ നായകൻ മൈക്കൽ ക്ലാർക്കിന്‍റെ പിന്തുണ. ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകരുടെ മോശം വാർത്തകളെക്കുറിച്ച് കോലി ചിന്തിക്കേണ്ടതുപോലുമില്ലെന്ന് ക്ലാർക്ക് പറഞ്ഞു. കോലിയെ താനും ഓസ്ട്രേലിയയിലെ ക്രിക്കറ്റ് പ്രേമികളും ഇഷ്ടപ്പെടുന്നുണ്ട്.
ഒന്നോ രണ്ടോ റിപ്പോർട്ടർമാരാണ് കോലിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത്. ഇതേക്കുറിച്ച് ആലോചിച്ച് സ്മിത്തും സമയം കളയരുതെന്നും ക്ലാർക്ക് പറഞ്ഞു. ഡെയ്‍ലി ടെലഗ്രാഫ് പത്രം കോലിയെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോടാണ് ഉപമിച്ചത്. ട്രംപിനെ പോലെ എല്ലാറ്റിനും
മാധ്യമങ്ങളെ പഴിക്കുകയാണ് കോലിയുടെ ശീലമെന്നായിരുന്നു ഓസീസ് മാധ്യമങ്ങളുടെ വിമര്‍ശനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!