കോലി അനുഷ്ക വിവാഹത്തിന്‍റെ ഡേറ്റായി?

Published : Dec 07, 2017, 08:40 AM ISTUpdated : Oct 04, 2018, 07:19 PM IST
കോലി അനുഷ്ക വിവാഹത്തിന്‍റെ ഡേറ്റായി?

Synopsis

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും കാമുകി ബോളിവുഡ് നടി അനുഷ്‌ക ശര്‍മ‍യും അടുത്തയാഴ്ച വിവാഹിതരാകുമെന്ന് റിപ്പോർട്ടുകൾ. പ്രമുഖ ദേശീയമാധ്യമങ്ങളാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. ഉടൻ തന്നെ ഇരുവരും ഇറ്റലിക്കു പറക്കുമെന്നും മിലാനിലായിരിക്കും വിവാഹചടങ്ങെന്നുമാണ് റിപ്പോർട്ടുകൾ. കോഹ്‌ലിയുടെയും അനുഷ്‌കയുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുകയെന്നും ക്രിക്കറ്റ് താരങ്ങള്‍ക്കായി ഡിസംബര്‍ 21 ന് മുംബൈയില്‍ വിവാഹസത്കാരം നടത്തുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അനുഷ്‌കയ്ക്കായി പ്രമുഖ ഫാഷന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജി പ്രത്യേക വിവാഹവസ്ത്രം ഒരുക്കിയതായും ഇതിനായി അവർ അനുഷ്കയുടെ വീട്ടിലെത്തിയിരുന്നുവെന്നും സൂചനകളുണ്ട്.  അതേസമയം വാർത്തകൾ തെറ്റാണെന്ന് അനുഷ്കയോടടുത്ത വൃത്തങ്ങൾ പ്രതികരിച്ചു. വിവാഹത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അസംബന്ധമാണെന്നും അതിൽ ഒട്ടും സത്യമില്ലെന്നും നടിയുടെ വക്താവ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. 

എന്തായാലും വിവാഹവാർത്ത കാട്ടുതീ പോലെ പരന്നതോടെ സോഷ്യൽ മീഡിയയും ഉണർന്നുകഴിഞ്ഞു. കോഹ്‌ലിക്കും അനുഷ്കയ്ക്കും ആശംസകളറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങളുടെ പ്രവാഹമാണ് ട്വിറ്ററിൽ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്