'കോലിയുടെ സെഞ്ചുറി ആഘോഷം എന്റേത് പോലെ; പക്ഷെ ഒരു വ്യത്യാസമുണ്ട്': കാംബ്ലി

Published : Aug 03, 2018, 02:59 PM ISTUpdated : Aug 03, 2018, 03:03 PM IST
'കോലിയുടെ സെഞ്ചുറി ആഘോഷം എന്റേത് പോലെ; പക്ഷെ ഒരു വ്യത്യാസമുണ്ട്': കാംബ്ലി

Synopsis

ഇംഗ്ലണ്ടില്‍ തന്റെ ആദ്യ സെഞ്ചുറി അടിച്ചശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ആഘോഷം തന്റേതിന് സമാനമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലി. 1996ല്‍ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി അടിച്ചശേഷം കഴുത്തിലണിഞ്ഞ വിവാഹമോതിരത്തില്‍ ചുംബിച്ചാണ് ഞാന്‍ ആഘോഷിച്ചത്.

മുംബൈ: ഇംഗ്ലണ്ടില്‍ തന്റെ ആദ്യ സെഞ്ചുറി അടിച്ചശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ആഘോഷം തന്റേതിന് സമാനമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലി. 1996ല്‍ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി അടിച്ചശേഷം കഴുത്തിലണിഞ്ഞ വിവാഹമോതിരത്തില്‍ ചുംബിച്ചാണ് ഞാന്‍ ആഘോഷിച്ചത്.

ഇന്നലെ ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി അടിച്ചശേഷം കോലിയും ഇതുപോലെയായിരുന്നു. പക്ഷെ ഒരു വ്യത്യാസമുണ്ട്. കോലിയുടെ സെഞ്ചുറി കാണാന്‍ ഭാര്യ അനുഷ്ക ഡ്രസ്സിംഗ് റൂമിലുണ്ടായിരുന്നു. എന്റെ ഭാര്യ വീട്ടിലും, എന്നായിരുന്നു 46കാരനായ വിനോദ് കാംബ്ലിയുടെ ട്വീറ്റ്.

2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ കളിച്ച 10 ഇന്നിംഗ്സില്‍ നിന്ന് 134 റണ്‍സ് മാത്രം നേടിയിരുന്ന കോലി ഇന്നലെ ഒറ്റ ഇന്നിംഗ്സില്‍ നിന്ന് 149 റണ്‍സടിച്ച് വിമര്‍ശകരുടെ വായടപ്പിച്ചിരുന്നു. സച്ചിനൊപ്പം സ്കൂള്‍ ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ട് രാജ്യാന്തര ക്രിക്കറ്റിലെത്തി കാംബ്ലി മികച്ച തുടക്കങ്ങള്‍ക്ക് ശേഷം കരിയറില്‍ നിറംമങ്ങിപ്പോവുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍
'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍