സച്ചിന് മാത്രം അവകാശപ്പെട്ട റെക്കോഡ‍് സ്വന്തമാക്കി കോലി

By Web DeskFirst Published Jan 15, 2018, 4:28 PM IST
Highlights

സെഞ്ച്യൂറിയന്‍:  ആഫ്രിക്കന്‍ മണ്ണില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടൂല്‍ക്കറിന്റെ റെക്കോര്‍ഡിനൊപ്പമെത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. കേപ്ടൗണിലെ ആദ്യ ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ടീമിനും, ക്യാപ്റ്റനുമെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആദ്യ ടെസ്റ്റിലെ അപ്രതീക്ഷിത പരാജയത്തിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ സെഞ്ചുറിയോടെയാണ് തിരിച്ചുവരവ് നടത്തിയത്.

സെഞ്ചൂറിയനിലെ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ആണ് കോഹ്‌ലി തന്റെ 21-ാം സെഞ്ചുറി തികച്ചത്. സച്ചിന്‍ തെണ്ടൂല്‍ക്കറിനു ശേഷം ആഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായി.

1996-97 ലെ കേപ്ടൗണില്‍ നടന്ന ടെസ്റ്റിലാണ് 169 റണ്‍സെടുത്ത് ആദ്യമായി ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ ആഫ്രിക്കന്‍ മണ്ണില്‍ സെഞ്ചുറി നേട്ടമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്യാപ്റ്റന്മാരായ സച്ചിനും, കോലിയും മാത്രമാണ് ആഫ്രിക്കയില്‍ ടെസ്റ്റ് സെഞ്ചുറി നേടിയിരിക്കുന്നത്.

click me!