കോലിയല്ല, ധോണി തന്നെ ഇപ്പോഴും നെടുംതൂണ്‍

By Web DeskFirst Published Feb 19, 2018, 8:18 PM IST
Highlights

ഏകദിനത്തില്‍ മാത്രമല്ല ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യിലും ധോണി റണ്ണെടുക്കുന്നതില്‍ നിരാശപ്പെടുത്തി. വീണ്ടും ധോണിക്കെതിരെ ഇതിനെ തുടര്‍ന്ന് വിമര്‍ശനം ഉയരുന്നുണ്ട്. വിമര്‍ശനങ്ങള്‍ക്കിടയില്‍ ധോണിയെ പിന്തുണച്ച് രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെ രംഗത്ത് എത്തിയിരിക്കുകയാണ്.

ധോണിയെന്ന കളിക്കാരനെ ചോദ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ഇന്ത്യന്‍ ടീമിന്‍റെ നെടും തൂണാണ് ധോണി. ടീമിലെ ശക്തമായ സാന്നിധ്യം. ടീമിലെ ബൗളേഴ്‌സിന് പ്രത്യേകിച്ച് യുവ സ്പിന്‍ ജോഡിയായ കുല്‍ദീപ് യാദവിനും ചാഹലിനും അദേഹത്തില്‍ നിന്ന് ലഭിക്കുന്ന പിന്തുണ ചെറുതല്ല. വിക്കറ്റിന് പിന്നില്‍ ഇരുവര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുന്നത് ധോണിയാണ്. ധോണിയുടെ സാന്നിധ്യം നായകന്‍ വിരാട് കോഹ്ലിയുടെ സമ്മര്‍ദ്ധം കുറയ്ക്കും മോറെ അഭിപ്രായപ്പെട്ടു.

കോലി നായകനായിരിക്കുമ്പോള്‍ തന്നെയും ബൗളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കാന്‍ ധോണിക്കാകുന്നുണ്ട്. അതിനാല്‍ തന്നെ തന്റെ ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കോഹ്ലിക്കാകുന്നു. ഇന്ത്യന്‍ ടീമിന്റെ പൂര്‍ണത ധോണിയുടെ സാന്നിധ്യമാണെന്നും മോറെ പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ വിക്കറ്റിന് പിന്നില്‍ മികവ് കാണിക്കുന്ന ധോണി ബാറ്റിംഗില്‍ പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ നേടിയ 42 റണ്‍സാണ് പരമ്പരയിലെ ധോണിയുടെ മികച്ച പ്രകടനം.

click me!