
സെഞ്ച്യൂറിയന്‍ :കളിക്കളത്തില്‍ തന്‍റെ അവേശം നിറയ്ക്കുന്ന പെരുമാറ്റം കൊണ്ട് എന്നും വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായി കെപ് ടൗണില്‍ നേരിട്ട ഒന്നാം ടെസ്റ്റിലെ കനത്ത പരാജയത്തിന് ശേഷവും തന്‍റെ ആത്മവിശ്വാസത്തിന് ഒട്ടും കുറവ് വന്നിട്ടില്ല എന്ന് തെളിയിക്കുന്നത് തന്നെയായിരുന്നു കോലിയുടെ രണ്ടാം മത്സരത്തിലെ പെരുമാറ്റവും.
എന്നാല്‍ ഈ അമിത ആവേശം ഒടുവില്‍ താരത്തിന് തന്നെ വിനയായി. സെഞ്ച്യൂറിയനിലെ രണ്ടാം ടെസ്റ്റില്‍ ബാറ്റ് ചെയ്യുന്നതിന് ഇടയിലായിരുന്നു താരം നടത്തിയ അശ്ലീല പദപ്രയോഗം സ്റ്റംമ്പില്‍ ഉറപ്പിച്ചിരുന്ന മൈക്കില്‍ കുടുങ്ങിയത്.തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായതിനെ തുടര്‍ന്ന് ഒന്നാം ടെസ്റ്റ് കണക്കെ വീണ്ടുമൊരു ബാറ്റിംഗ് തകര്‍ച്ച നേരിടാന്‍ ഒരുങ്ങിയ ഇന്ത്യന്‍ ടീമിനെ മുരളി വിജയും ക്യാപ്റ്റന്‍ കൊലിയും ചേര്‍ന്ന് പതുക്കെ കര കയറ്റുവാനുള്ള ശ്രമത്തിലായിരുന്നു.
അക്രമണാത്മക ഷോട്ടുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി തീര്‍ത്തും ശാന്ത ശീലരായിട്ടായിരുന്നു ഇരുവരും ക്രീസില്‍ ബാറ്റ് ചെയ്ത് കൊണ്ടിരുന്നത്. എന്നാല്‍ സ്വന്തം നാവിനെ അടക്കി നിര്‍ത്താന്‍ കൊഹ്‌ലിക്ക് സാധിച്ചില്ല.ഒന്നാം ഇന്നിങ്‌സിലെ 28-മത്തെ ഓവറില്‍ വെര്‍ണന്‍ ഫിലന്‍ഡര്‍ ബോള്‍ ചെയ്യുന്നതിനിടയിലാണ് സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്നും കോലി വിജയ്‌യോട് മോശം പദപ്രയോഗം നടത്തിയത്.
‘വൈകുന്നേരം വരെ നമ്മള്‍ ഇതേ പോലെ കളിക്കുകയാണെങ്കില്‍ ഇവന്‍മാര് കഷ്ടപ്പെടും’ എന്ന് അര്‍ത്ഥമാക്കുന്ന തരത്തിലുള്ള ഹിന്ദിയിലെ ഒരു മോശം പദപ്രയോഗമാണ് കൊഹ്‌ലി മുരളി വിജയ്‌യോട് പറഞ്ഞത്. എന്നാല്‍ ഈ വാക്കുകള്‍ സ്റ്റംമ്പ് മൈക്കില്‍ കുടുങ്ങുമെന്ന കാര്യം താരം ഓര്‍ത്തില്ല.
സ്റ്റേഡിയത്തിലും ടിവിയിലുമായി കളി കണ്ടിരുന്ന ഹിന്ദി അറിയാവുന്ന മുഴുവന്‍ പേരും താരം പറഞ്ഞത് കേട്ട് അന്തം വിട്ട് പോയി. ഇതിന് മുന്‍പും താരം ഇത്തരത്തിലുള്ള മോശം പദപ്രയോഗങ്ങള്‍ കളിക്കളത്തില്‍ നടത്തിയിട്ടുള്ളതിനാല്‍ ആര്‍ക്കും വലിയ അത്ഭുതം ഒന്നും ഉണ്ടായില്ല എന്നത് മറ്റൊരു കാര്യം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!