
സിഡ്നി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടക്കുന്ന ഇന്ത്യയും ക്രിക്കറ്റ് ഓസ്ട്രേലിയന്‍ ഇലവനുമായുള്ള ചതുര്‍ദിന സന്നാഹ മത്സരത്തില്‍ ടോസിടാന്‍ ഷോര്‍ട്സ് അണിഞ്ഞെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം.
ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവന്‍ നായകന്‍ സാം വൈറ്റ്മാന്‍ ടോസിനായി ഔദ്യോഗിക വേഷമണിഞ്ഞെത്തിയപ്പോഴാ്ണ് കോലി ഷോര്‍ട്സ് ധരിച്ചെത്തിയത്.
ടോസ് നേടിയ വൈറ്റ്മാന്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കുന്നതായിരുന്നില്ല കോലിയുടെ സമീപനമെന്നാണ് പ്രധാന വിമര്‍ശനം. മത്സരത്തില്‍ കോലി അര്‍ധസെഞ്ചുറി നേടി തിളങ്ങിയിരുന്നു. മത്സരത്തിന് ഫസ്റ്റ് ക്ലാസ് മത്സരത്തിന്റെ പദവി ഐസിസി നല്‍കിയിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!