ഐസിസി റാങ്കിംഗ്: ഒന്നാം സ്ഥാനത്ത് ഇളകാതെ കോലി

Published : Nov 29, 2018, 01:21 PM IST
ഐസിസി റാങ്കിംഗ്: ഒന്നാം സ്ഥാനത്ത് ഇളകാതെ കോലി

Synopsis

ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. 935 റേറ്റിംഗ് പോയന്റുമായാണ് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 910 റേറ്റിംഗ് പോയന്റുള്ള മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്താണ് രണ്ടാം സ്ഥാനത്ത്.  കോലിയെക്കൂടാതെ ആറാം സ്ഥാനത്തുള്ള ചേതേശ്വര്‍ പൂജാരയാണ് ആദ്യ പത്തിലെ മറ്റൊരു ഇന്ത്യന്‍ സാന്നിധ്യം. വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ 19-ാം സ്ഥാനത്താണ്.

ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. 935 റേറ്റിംഗ് പോയന്റുമായാണ് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 910 റേറ്റിംഗ് പോയന്റുള്ള മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്താണ് രണ്ടാം സ്ഥാനത്ത്.  കോലിയെക്കൂടാതെ ആറാം സ്ഥാനത്തുള്ള ചേതേശ്വര്‍ പൂജാരയാണ് ആദ്യ പത്തിലെ മറ്റൊരു ഇന്ത്യന്‍ സാന്നിധ്യം. വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ 19-ാം സ്ഥാനത്താണ്.

ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദ തന്നെയാണ് ഒന്നാമത്. ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സസണ്‍ രണ്ടാം സ്ഥാനത്തുണ്ട്. അഞ്ചാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയും ഏഴാം സ്ഥാനത്തുള്ള രവിചന്ദ്ര അശ്വിനുമാണ് ആദ്യ പത്തിലെ ഇന്ത്യന്‍ സാന്നിധ്യങ്ങള്‍.

ശ്രീലങ്കക്കെതിരായ അവസാന ടെസ്റ്റില്‍ തിളങ്ങിയ ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്റ്റോ പതിനാറാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ബംഗ്ലാദേശിന്റെ മോനിമുള്‍ ഹഖ് 24-ാം സ്ഥാനത്തെത്തി. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ 14 വിക്കറ്റ് പിഴുത പാക്കിസ്ഥാന്റെ യാസിര്‍ ഷാ ബൗളര്‍മാരുടെ ആദ്യ പത്തില്‍ തിരിച്ചെത്തി. പുതിയ റാങ്കിംഗില്‍ പത്താമതാണ് യാസിര്‍ ഷാ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രതിഫലം രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറി, ആരോപണവുമായി സര്‍ഫറാസ് അഹമ്മദ്