കുംബ്ലെയുടെ രാജി: ഒടുവില്‍ കോലി പ്രതികരിച്ചു

Published : Jun 22, 2017, 08:52 PM ISTUpdated : Oct 04, 2018, 07:41 PM IST
കുംബ്ലെയുടെ രാജി: ഒടുവില്‍ കോലി പ്രതികരിച്ചു

Synopsis

ട്രി​നി​ഡാ​ഡ്: പ​രി​ശീ​ല​ക​സ്ഥാ​ന​ത്തു​നി​ന്നും രാ​ജി​വ​യ്ക്കാ​നു​ള്ള അ​നി​ൽ കും​ബ്ലെ​യു​ടെ തീ​രു​മാ​ന​ത്തെ ബ​ഹു​മാ​നി​ക്കു​ന്നെ​ന്ന് ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ലി. ഡ്ര​സിം​ഗ് റൂ​മി​ലെ ച​ർ​ച്ച​ക​ൾ പു​റ​ത്തു​പ​റ​യി​ല്ലെ​ന്നും കോ​ലി പ​റ​ഞ്ഞു. വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നു മു​മ്പ് ട്രി​നി​ഡാ​ഡി​ൽ ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് കോ​​ലി​യു​ടെ പ്ര​തി​ക​ര​ണം. കും​ബ്ലെ​യു​ടെ രാ​ജി​ക്കു ശേ​ഷം ആ​ദ്യ​മാ​യാ​ണ് കോ​ലി പ്ര​തി​ക​രി​ക്കു​ന്ന​ത്. ക​ളി​ക്കാ​ർ‌ കും​ബ്ല​യെ ബ​ഹു​മാ​നി​ക്കു​ന്നു. ഡ്ര​സിം​ഗ്റൂ​മി​ലെ ര​ഹ​സ്യാ​ത്മ​കത കാ​ത്തു​സൂ​ക്ഷി​ക്കു​ക​യെ​ന്ന​ത് വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്നും കോ​​ലി പ​റ​ഞ്ഞു.

കു​ബ്ലെ രാ​ജി​വ​ച്ച സം​ഭ​വ​ത്തി​ൽ നാ​യ​ക​ൻ വി​രാ​ട് കോ​ലി മൗ​നം വെ​ടി​യ​ണ​മെ​ന്ന് സു​നി​ൽ ഗ​വാ​സ്ക​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കും​ബ്ലെ​യു​ടെ രാ​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ൾ ഉ​യ​രു​ന്ന ആ​ക്ഷേ​പ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് വി​രാ​ട് പ്ര​തി​ക​രി​ക്ക​ണം. സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി​യെ​ന്തെ​ന്ന​റി​യാ​ൻ ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ​ക്ക് താ​ത്പ​ര്യ​മു​ണ്ട്. അ​തി​നാ​ൽ വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​ൻ കോ​ലി ഇ​നി​യും വൈ​ക​രു​ത്- ഗ​വാ​സ്ക​ർ പ​റ​ഞ്ഞു. ആ​രോ​പ​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് കു​ബ്ലെ​യും പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും ഗ​വാ​സ്ക​ർ ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ​വ്യ​ക്ത​മാ​ക്കി.

ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​ന്ത്യ ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച സ്പി​ന്ന​റാ​യ അ​നി​ല്‍ കും​ബ്ലെ ടീം ​ഇ​ന്ത്യ​യു​ടെ പ​രി​ശീ​ല​ക സ്ഥാ​നം രാ​ജി​വ​ച്ച​ത്. ടീ​മു​മാ​യു​ള്ള ക​രാ​ര്‍ അ​വ​സാ​നി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക​മാ​യി​രു​ന്നു അ​ദ്ദേ​ഹം രാ​ജി സ​മ​ർ​പ്പി​ച്ച​ത്. എ​ന്നാ​ൽ നേ​ര​ത്തെ, പ​രി​ശീ​ല​ക​നാ​യി തു​ട​രാ​ൻ‌ ത​നി​ക്ക് താ​ത്പ​ര്യ​മു​ണ്ടെ​ന്നു കാ​ണി​ച്ച് കും​ബ്ലെ ബി​സി​സി​ഐ​ക്ക് അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആര്‍സിബി പേസര്‍ യാഷ് ദയാലിന് തിരിച്ചടി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല
ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20: ഇരു ടീമുകളും നാളെ കാര്യവട്ടം സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും