രണ്ടാം ഏകദിനത്തില്‍ കോലിയെ കാത്തിരിക്കുന്ന ലോകറെക്കോര്‍ഡ്

Published : Oct 22, 2018, 03:07 PM IST
രണ്ടാം ഏകദിനത്തില്‍ കോലിയെ കാത്തിരിക്കുന്ന ലോകറെക്കോര്‍ഡ്

Synopsis

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ബാറ്റിംഗില്‍ തിളങ്ങിയാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് പുതിയൊരു ലോക റെക്കോര്‍ഡ്. വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ഏകദിനത്തില്‍ 81 റണ്‍സ് കൂടി നേടിയാല്‍ കോലി ഏകദിനത്തില്‍ 10000 റണ്‍സ് തികയ്ക്കും. ഒപ്പം അതിവേഗം 10000 റണ്‍സടിക്കുന്ന ബാറ്റ്സ്മാനെന്ന ലോക റെക്കോര്‍ഡും സ്വന്തമാവും.

വിശാഖപട്ടണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ബാറ്റിംഗില്‍ തിളങ്ങിയാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് പുതിയൊരു ലോക റെക്കോര്‍ഡ്. വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ഏകദിനത്തില്‍ 81 റണ്‍സ് കൂടി നേടിയാല്‍ കോലി ഏകദിനത്തില്‍ 10000 റണ്‍സ് തികയ്ക്കും. ഒപ്പം അതിവേഗം 10000 റണ്‍സടിക്കുന്ന ബാറ്റ്സ്മാനെന്ന ലോക റെക്കോര്‍ഡും സ്വന്തമാവും.

നിലവില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലാണ് ഏകദിനത്തില്‍ അതിവേഗം 10000 റണ്‍സിലെത്തിയതിന്റെ റെക്കോര്‍ഡ്. 259 ഇന്നിംഗ്സുകളില്‍ നിന്നാണ് സച്ചിന്‍ 10000 ക്ലബ്ബിലെത്തിയതെങ്കില്‍ 204 ഇന്നിംഗ്സുകളില്‍ നിന്ന് 9919 റണ്‍സാണ് ഇപ്പോള്‍ കോലിയുടെ സമ്പാദ്യം.

212 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള  കോലി 204 ഇന്നിംഗ്സുകളില്‍ നിന്ന് 58.69 റണ്‍സ് ശരാശരിയിലാണ് 9919 റണ്‍സടിച്ചത്. ഇതില്‍ 36 സെഞ്ചുറിയും 48 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു. 263 ഇന്നിംംഗ്സുകളില്‍ നിന്ന് 10000 റണ്‍സ് ക്ലബ്ബിലെത്തിയ സൗരവ് ഗാംഗുലിയാണ് നിലവില്‍ അതിവേഗക്കാരുടെ പട്ടികയില്‍ രണ്ടാമന്‍. 266 ഇന്നിംഗ്സുകളില്‍ 10000 ക്ലബ്ബിലെത്തിയ മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗാണ് മൂന്നാം സ്ഥാനത്ത്.

ആദ്യ ഏകദിനത്തിലെ സെഞ്ചുറിയോടെ 60 രാജ്യാന്തര സെഞ്ചുറികളെന്ന നേട്ടവും കോലി ഇന്നലെ സ്വന്തമാക്കിയിരുന്നു. അതിവേഗം ഈ നേട്ടം കൈവരിക്കുന്ന ബാറ്റ്സ്മാനും കോലിയാണ്. 386 ഇന്നിംഗ്സുകളില്‍ നിന്നാണ് കോലി ഈ നേട്ടത്തിലെത്തിയതെങ്കില്‍ സച്ചിന്‍ കോലിയേക്കാള്‍ 40 ഇന്നിംഗ്സുകള്‍ അധികം കളിച്ചാണ് 60 രാജ്യാന്തര സെഞ്ചുറികളിലെത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരളം-ഝാര്‍ഖണ്ഡ് മത്സരം സമനിലയില്‍
അവസാന പന്തില്‍ ഏദന്റെ വക സിക്‌സ്! രാജസ്ഥാന്റെ 344 റണ്‍സ് വിജയലക്ഷ്യം മറികടന്ന് കേരളം