ബുംമ്ര നിരാശനായിരുന്നു; പക്ഷെ ഇവിടെ അയാള്‍ അത്ഭുതപ്പെടുത്തി: കോലി

Published : Dec 30, 2018, 09:38 AM IST
ബുംമ്ര നിരാശനായിരുന്നു; പക്ഷെ ഇവിടെ അയാള്‍ അത്ഭുതപ്പെടുത്തി: കോലി

Synopsis

ഈ വിജയം കൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. സിഡ്‌നിയില്‍ നടക്കുന്ന അവസാന ടെസ്റ്റിലും വിജയം മാത്രമാണ് ലക്ഷ്യമെന്ന് കോലി മത്സരത്തിന് ശേഷം പറഞ്ഞു. ജനുവരി മൂന്നിനാണ് ഇന്ത്യ- ഓസ്‌ട്രേലിയ പരമ്പരയിലെ നാലമത്തേയും അവസാനത്തേയും ടെസ്റ്റ്.

മെല്‍ബണ്‍: ഈ വിജയം കൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. സിഡ്‌നിയില്‍ നടക്കുന്ന അവസാന ടെസ്റ്റിലും വിജയം മാത്രമാണ് ലക്ഷ്യമെന്ന് കോലി മത്സരത്തിന് ശേഷം പറഞ്ഞു. ജനുവരി മൂന്നിനാണ് ഇന്ത്യ- ഓസ്‌ട്രേലിയ പരമ്പരയിലെ നാലമത്തേയും അവസാനത്തേയും ടെസ്റ്റ്. 

കോലി തുടര്‍ന്നു... ഞങ്ങള്‍ ആത്മവിശ്വാസത്തിലാണ്. ഞങ്ങള്‍ക്ക് അവസാന ടെസ്റ്റ് മത്സരം വിജയിക്കണം. അവസരങ്ങള്‍ ഞങ്ങളെ തേടി വരുമ്പോള്‍ അത് നഷ്ടപ്പെടുത്താനാവില്ല. മത്സരത്തിനിടെ ആരൊക്കെ എന്തൊക്കെ പറഞ്ഞുവെന്നുള്ള കാര്യം ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. ജസ്പ്രീത് ബുംമ്രയുടെ പ്രകടനം എടുത്ത് പറയേണ്ടതുണ്ട്. മൂന്ന് പേസര്‍മാരും ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന പേസ് ത്രയങ്ങളായെന്നും കോലി പറഞ്ഞു. 

പെര്‍ത്തില്‍ ബുംമ്രയ്ക്ക് വിക്കറ്റ് നേടാനാവാതെ പോയത് അയാള്‍ക്ക് നിരാശയുണ്ടാക്കിയിരുന്നു. എന്നാല്‍ മെല്‍ബണില്‍ അവന്‍ തിരിച്ചുവന്നു. മായങ്ക് അഗര്‍വാള്‍ അത്ഭുതപ്പെടുത്തി. അഗര്‍വാളിന്റെ ശാന്തത എടുത്ത് പറയേണ്ടത് തന്നെ. പൂജാരയും മികച്ച പ്രകടനം പുറത്തെടുത്തു. എല്ലാവരും മികച്ച ക്രിക്കറ്റ് കളിക്കുന്നുവെന്നുള്ളത് സന്തോഷമുള്ള കാര്യമാണെന്നും കോലി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'പരിക്കേറ്റപ്പോള്‍ ഗില്ലിനെ സംരക്ഷിച്ചു, എന്നാല്‍ സുന്ദറിനെ ബാറ്റിംഗിനിറക്കി', രൂക്ഷ വിമര്‍ശനവുമായി മുന്‍താരം
ബദോനി ഗംഭീറിന്റെ പുതിയ പദ്ധതിയോ! എങ്ങനെ സുന്ദറിന് പകരമാകും?