ഇതിഹാസങ്ങള്‍ വഴിമാറുന്നു; റണ്‍വേട്ടയില്‍ കോലി അഞ്ചാമത്

Published : Feb 11, 2018, 05:54 AM ISTUpdated : Oct 04, 2018, 11:57 PM IST
ഇതിഹാസങ്ങള്‍ വഴിമാറുന്നു; റണ്‍വേട്ടയില്‍ കോലി അഞ്ചാമത്

Synopsis

ജൊഹന്നസ്ബര്‍ഗ്: ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ റണ്‍ദാഹത്തിന് ഒരു പൊന്‍തൂവല്‍ കൂടി. ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ അഞ്ചാം സ്ഥാനത്തെത്താന്‍ കോലിക്കായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ഏകദിനത്തിലാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്. മുന്‍ നായകന്‍ മുഹമ്മഹ് അസറുദീന്‍റെ(9378) റെക്കോര്‍ഡാണ് കോലി(9423) മറികടന്നത്. 

എന്നാല്‍ അസറുദീന്‍ 308 ഇന്നിംഗ്സുകളില്‍ സ്വന്തമാക്കിയ റണ്‍സാണ് വെറും 198 ഇന്നിംഗ്സുകളില്‍ കോലി മറികടന്നത്. ഇന്ത്യന്‍ താരങ്ങളില്‍ സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, എംഎസ് ധോണി എന്നിവരാണ് കോലിക്ക് മുന്നിലുള്ളത്. 452 ഇന്നിംഗ്സുകളില്‍ 18,426 റണ്‍സുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുള്‍ക്കറാണ് ഏകദിന റണ്‍വേട്ടയില്‍ മുന്നില്‍. 

അതേസമയം ലോക താരങ്ങളില്‍ 16-ാം സ്ഥാനത്താണ് കോലിയുള്ളത്.  മറ്റ് ചില റെക്കോര്‍ഡുകള്‍ കൂടി നാലാം ഏകദിനത്തില്‍ കോലി സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇതിഹാസ താരം ബ്രയാന്‍ ലാറയെ(627) കോലി പിന്നിലാക്കി. അതോടൊപ്പം വിദേശ പര്യടനത്തില്‍ ഇന്ത്യന്‍ നായകന്‍റെ കൂടുതല്‍ റണ്‍സെന്ന ദ്രാവിഡിന്‍റെ റെക്കോര്‍ഡും(645) കോലി മറികടന്നു. ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയില്‍ കൂടുതല്‍ ശരാശരി(66.33) ഉള്ള താരവും കോലിയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഫൈനലിന് റിസര്‍വ് ദിനമുണ്ടോ, മത്സരത്തില്‍ മഴ വില്ലനായാൽ ലോകകപ്പ് ആര് ഉയർത്തും?, ഐസിസി നിയമങ്ങൾ പറയുന്നത്
ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ടി20 ക്രിക്കറ്റിന് മാർച്ച് തിങ്കളാഴ്ച തുടക്കം, 60-ഓളം കോളജുകള്‍ പങ്കെടുക്കും