റണ്‍‌പ്രവാഹം പോലെ ആശംസാപ്രവാഹം; കോലിക്ക് 30-ാം പിറന്നാള്‍

By Web TeamFirst Published Nov 5, 2018, 10:43 AM IST
Highlights

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് 30-ാം ജന്‍മദിനം. സമകാലിക ക്രിക്കറ്റ് ജീനിയസിന് ട്വിറ്ററില്‍ ആശംസാപ്രവാഹം. ആരാധകര്‍ക്ക് പുറമെ ഇതിഹാസ താരങ്ങളും സഹതാരങ്ങളും..

ദില്ലി: 'കിംഗ് കോലി' എന്ന് ക്രിക്കറ്റ് പ്രേമികള്‍ വിളിക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഇന്ന് മുപ്പതാം പിറന്നാള്‍. ജന്‍മദിനത്തില്‍ ഇന്ത്യന്‍ റണ്‍ മെഷീന് ആശംസാപ്രവാഹമാണ് ലഭിക്കുന്നത്. ആരാധകര്‍ക്ക് പുറമെ ഇതിഹാസ താരങ്ങളും സഹ താരങ്ങളും അടങ്ങുന്ന വലിയ താരനിര കോലിക്ക് ആശംസകള്‍ നേര്‍ന്നു.

To many more match-winning knocks, here's wishing Captain and Run Machine a very happy birthday 🎂🎂🎂 pic.twitter.com/Z8rta0Twk4

— BCCI (@BCCI)

With a magic stick in his hand, he brings us all to a standstill. A man who is redefining consistency and hunger to do well, wish you the very best times ahead and have a pic.twitter.com/WffHL4VBKj

— Mohammad Kaif (@MohammadKaif)

Happy Birthday brother ! Wish you a wonderful year ahead...! Love and goodwishes! pic.twitter.com/RGwR5KlpDh

— Wriddhiman Saha (@Wriddhipops)

Wishing lots of success and fulfilment in the coming year. pic.twitter.com/2zuTK0mpOz

— VVS Laxman (@VVSLaxman281)

Birthday wishes to . More power to his bat which succour the dreams of Indian fans and bring joy to millions across the world

— Cricketwallah (@cricketwallah)

Many many happy returns of the day bro 🎂🎂 pic.twitter.com/5AFMtiN7UV

— Mohammad Shami (@MdShami11)

On this Dhanteras, wish you a year that is again filled with Runteras. pic.twitter.com/f09gppLZON

— Virender Sehwag (@virendersehwag)

India's charismatic leader.
The fastest man to 10,000 ODI runs.
The fastest man to 2,000 T20I runs.
Without a doubt one of the finest batsmen today in all three formats.

Happy 30th birthday to the brilliant ! pic.twitter.com/V2kcQBBNCY

— ICC (@ICC)

കരിയറിലെ മികച്ച വര്‍ഷത്തിലൂടെയാണ് കോലി കടന്നുപോകുന്നത്. ഏകദിനത്തില്‍ വേഗതയില്‍ 10,000 റണ്‍സ് നേടി സച്ചിനെ പിന്നിലാക്കിയതാണ് ഇതില്‍ ശ്രദ്ധേയമായ നേട്ടം. ഏകദിന സെഞ്ചുറികളുടെ എണ്ണം 38ല്‍ എത്തിക്കാന്‍ കോലിക്കായി. തുടര്‍ച്ചയായി മൂന്ന് സെഞ്ചുറികള്‍ നേടിയും കോലി റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചു.   

ഈ വര്‍ഷം 10 ടെസ്റ്റുകളില്‍ 59.05 ശരാശരിയില്‍ 1,063 റണ്‍സ് കോലി നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 14 മത്സരങ്ങളില്‍ നിന്ന് 133.55 ശരാശരിയില്‍ 1,202 റണ്‍സും കോലി അടിച്ചെടുത്തു. ആറ് സെഞ്ചുറികളും മൂന്ന് അര്‍ദ്ധ സെഞ്ചുറികളും ഇതിലുള്‍പ്പെടുന്നു.

click me!