വിരാട് കോലിക്കും മിരാഭായ് ചാനുവിനും ഖേല്‍രത്ന ശുപാര്‍ശ

By Web TeamFirst Published Sep 17, 2018, 4:52 PM IST
Highlights

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയെയും ഭാരദ്വേഹനത്തില്‍ ലോക ചാമ്പ്യനായ മിരാഭായ് ചാനുവിനെയും രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തു. പുരസ്കാരം ലഭിക്കുകയാണെങ്കില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും(1997), എം എസ് ധോണിക്കും(2007) ശേഷം ഖേല്‍രത്ന പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ ക്രിക്കറ്ററാകും കോലി.

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയെയും ഭാരദ്വേഹനത്തില്‍ ലോക ചാമ്പ്യനായ മിരാഭായ് ചാനുവിനെയും രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തു. പുരസ്കാരം ലഭിക്കുകയാണെങ്കില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും(1997), എം എസ് ധോണിക്കും(2007) ശേഷം ഖേല്‍രത്ന പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ ക്രിക്കറ്ററാകും കോലി.

ഖേല്‍രത്ന പുരസ്കാരത്തിനുള്ള പട്ടികയില്‍ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്തും ഇടംപിടിച്ചിരുന്നെങ്കിലും അവസാന നിമിഷം ഭാരദ്വോഹനത്തില്‍ 48 കിലോഗ്രാം വിഭാഗത്തില്‍ ലോക ചാമ്പ്യനായ 24കാരി മിരാഭായ് ചാനുവിന് നറുക്ക് വീഴുകയായിരുന്നു.

ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ നിലവില്‍ ഒന്നാം സ്ഥാനക്കാരനാണ് കോലി. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും കോലിയെ ബിസിസിഐ ഖേല്‍രത്നക്ക് ശുപാര്‍ശ ചെയ്തിരുന്നു.2016ല്‍ റിയോ ഒളിംപിക്സിലെ മികച്ച പ്രടകനത്തിന് സാക്ഷി മാലിക്ക്, പി.വി,സിന്ധു, ദീപ കര്‍മാകര്‍ എന്നിവര്‍ക്കാണ് ഖേല്‍രത്ന പുരസ്കാരം ലഭിച്ചത്.

click me!