
ദില്ലി: കളിച്ചുകൊണ്ടിരുന്നപ്പോള്‍ ക്രീസില്‍ എങ്ങനെയായിരുന്നോ അതുപോലെത്തന്നെയാണ് ട്വിറ്ററിലും വീരേന്ദര്‍ സെവാഗിന്റെ വെടിക്കെട്ടുകള്‍. ഒളിംപിക്സ് മെഡല്‍ നേട്ടം ആഘോഷമാക്കിയതിന്റെ പേരില്‍ ഇന്ത്യക്കാരെ കളിയാക്കാനിറങ്ങിയ ബ്രിട്ടീഷ് മാധ്യമംപ്രവര്‍ത്തകന്‍ പിയേഴ്സ് മോര്‍ഗന്റെ വായടപ്പിച്ചതേയുള്ള വീരു. ഇതാ അതിന് പിന്നാലെ അടുത്ത വെടിക്കെട്ട് ട്വീറ്റ് എത്തി. ഇത്തവണപക്ഷെ സംഗതി സീരിയസല്ല, അല്‍പം തമാശയാണ്.
ലണ്ടന്‍ ഒളിംപിക്സില്‍ ഗുസ്തിയില്‍ ഇന്ത്യക്കായി വെങ്കലം നേടിയ യോഗേശ്വര്‍ ദത്തിന്റെ വെങ്കല മെഡല്‍ വെള്ളി മെഡല്‍ ജേതാവ് മരുന്നടിക്ക് പിടിയിലയതിനാല്‍ വെള്ളിയായി മാറിയ വാര്‍ത്തയോടായിരുന്നു വീരുവിന്റെ പ്രതികരണം. അമേരിക്കയിലും ക്രിക്കറ്റ് അപ്ഗ്രേഡ് ചെയ്തു. നെഹ്റ സ്മാര്‍ട് ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്തു. ഇപ്പോഴിതാ യോഗേശ്വര്‍ ദത്ത് വെങ്കലം വെള്ളിയായി അപ്ഗ്രേഡ് ചെയ്യാന്‍ പോവുന്നുവെന്നായിരുന്നു വീരുവിന്റെ ട്വീറ്റ്.
അമേരിക്കയില്‍ നടന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ട്വന്റി-20 പരമ്പരയും പൊതുവെ ഫോണുകളോട് വലിയ ഭ്രമമില്ലാത്ത ആശിഷ് നെഹ്റ പുതിയ സ്മാര്‍ട് ഫോൺ വാങ്ങിയെന്ന വാര്‍ത്തയും ചേര്‍ത്താണ് വീരു യോഗേശ്വറിന്റെ വെള്ളിമെഡലും ആഘോഷിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!