
ദില്ലി: ഇന്ത്യയുടെ മുൻ ഓപ്പണർ വിരേന്ദർ സെവാഗ് ക്രിക്കറ്റ് ഭരണ രംഗത്തേക്ക്. സെവാഗിനെ ഡൽഹി ക്രിക്കറ്റ് അസോസിയേഷന്റെ ക്രിക്കറ്റ് കമ്മിറ്റി അംഗമായി നിയമിച്ചു. മുൻതാരങ്ങളായ ആകാശ് ചോപ്ര, രാഹുൽ സാംഗ്‍വി എന്നിവരാണ് ക്രിക്കറ്റ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. ഗൗതം ഗംഭീറിനെ മൂന്നംഗ സമിതിയിലെ പ്രത്യേക ക്ഷണിതാവായും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴും കളിക്കാരനായി തുടരുന്നതിനാലാണ് ഗംഭീറിനെ ക്ഷണിതാവാക്കിയത്. വിവിധ സെലക്ഷൻ കമ്മിറ്റികൾക്കും ഡൽഹി ക്രിക്കറ്റ് അസോസിയേഷനും പ്രവർത്തനം മെച്ചപ്പെടുത്താൻ നിർദേശങ്ങൾ നൽകുക എന്നതാണ് ക്രിക്കറ്റ് കമ്മിറ്റിയുടെ ചുമതല. ഡൽഹി ക്രിക്കറ്റ് അസോസിയേഷന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രജത് ശർമ്മയാണ് മൂന്നംഗ ക്രിക്കറ്റ് കമ്മിറ്റിയെ നിയമിച്ചത്.
മുൻ ടെസ്റ്റ് താരം മദൻ ലാലിന്റെ നേതൃത്വത്തിലുള്ള പാനലിനെ പരാജയപ്പെടുത്തി കഴിഞ്ഞമാസമാണ് രജത് ശർമ്മ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!