
ഹൈദരാബാദ്: അടുത്തിടെയാണ് മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണിന്റെ ആത്മകഥയായ 281 ആന്‍ഡ് ബിയോണ്ട് എന്ന പുസ്തകം പുറത്തിറങ്ങിയത്. ഇന്ത്യന്‍ താരങ്ങളെ കുറിച്ചുള്ള ഒട്ടേറെ കാര്യങ്ങള്‍ താരം പുസ്തകത്തില്‍ പറയുന്നുണ്ട്. ലക്ഷ്മണ്‍ തന്റെ അടുത്ത സുഹൃത്തായ വിരേന്ദര്‍ സെവാഗിനെ കുറിച്ചും ലക്ഷ്മണ്‍ പറയുന്നുണ്ട്. വീരു നേടിയ ആദ്യ ട്രിപ്പിള്‍ സെഞ്ചുറിയെ കുറിച്ചാണ് ലക്ഷ്മണ്‍ വാചാലനായത്.
ലക്ഷ്മണ്‍ പറയുന്നതിങ്ങനെ.. ഞാന്‍ വീരുവിന്റെ ഒരു കടുത്ത ആരാധകനാണ്. വീരു ബാറ്റു ചെയ്യുന്നതു കണ്ടപ്പോള്‍, ഇത്രയും വലിയ നിലയിലെത്താനും സ്ഥിരതയോടെ കളിക്കാനും അദ്ദേഹത്തിനു കഴിയുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. 2001ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലാണ് വീരുവിന്റെ തനതായ ശൈലിയും പ്രതിഭയും ഞങ്ങള്‍ക്ക് ബോധ്യമായത്. ബംഗളൂരുവില്‍ നടന്ന ആദ്യ മല്‍സരത്തില്‍ മിന്നല്‍ വേഗത്തില്‍ 58 റണ്‍സെടുത്ത വീരു, തന്റെ ഓഫ് സ്പിന്‍ ബോളുകളിലൂടെ മൂന്നു വിക്കറ്റും സ്വന്തമാക്കി. ആ കളിയില്‍ മാന്‍ ഓഫ് ദി മാച്ചും അദ്ദേഹമായിരുന്നു.
അതിനുശേഷം പുനെ ഏകദിനത്തിനു തൊട്ടുമുന്‍പ് സഹീര്‍ ഖാനും ഞാനും വീരുവിനൊപ്പം പുറത്തു ഭക്ഷണം കഴിക്കാന്‍ പോയി. അന്ന് വീരു എന്നോടു പറഞ്ഞു. ''ലക്ഷ്മണ്‍ ഭായ്, കൊല്‍ക്കത്ത ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടാന്‍ നിങ്ങള്‍ക്കൊരു സുവര്‍ണാവസരം ലഭിച്ചതാണ്. പക്ഷേ നടന്നില്ല. ഇനി നിങ്ങള്‍ നോക്കിക്കോളൂ, ടെസ്റ്റില്‍ ആദ്യത്തെ ട്രപ്പിള്‍ സെഞ്ചുറി നേടുന്ന ഇന്ത്യക്കാരന്‍ ഞാനായിരിക്കും..''
അതെനിക്ക് അധികപ്രസംഗമായിട്ടാണ് തോന്നിയത്. കാരണം, ആകെ രാജ്യാന്തര ക്രിക്കറ്റില്‍ നാല് ഏകദിനങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. ടെസ്റ്റ് ടീമിലേക്കു പരിഗണിക്കപ്പെടാനുള്ള സാധ്യത പോലും ആയില്ലായിരുന്നു. എന്നിട്ടും ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുമെന്നൊക്കെ അവകാശവാദം ഉന്നയിക്കുന്നു. എന്ത് മറുപടിയാണ് നല്‍കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നുവെന്നു ലക്ഷ്മണ്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!