
തിരുവനന്തപുരം: പിറന്നാൾ ദിനത്തിൽ വിവിഎസ് ലക്ഷ്മണ് അപ്രതീക്ഷിത സമ്മാനമൊരുക്കി തിരുവനന്തപുരം. ഏഷ്യാനെറ്റ് ന്യൂസും
പട്ടം സെന്‍റ് മേരീസ് സ്കൂളൂം സംയുക്തമായാണ് ലക്ഷ്മണ് പിറന്നാൾ സമ്മാനമൊരുക്കിയത്.
കുടുംബാംഗങ്ങൾക്കും ഇന്ത്യൻ താരങ്ങൾക്കുമൊപ്പം പുലർച്ചെ നാൽപ്പത്തിനാലാം പിറന്നാൾ ആഘോഷിച്ച ലക്ഷ്മണ് തിരുവനന്തപുരം കാത്തുവച്ചത് അപ്രതീക്ഷിത സമ്മാനം. പട്ടം സെന്‍റ് മേരീസ് സ്കൂളിൽ പിറന്നാൾ ആഘോഷം. പിറന്നാൾ ആഘോഷത്തിന് താരപ്പൊലിമയുമായി ഹർഭജൻ സിംഗുമെത്തി.
കുട്ടികളുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ച് പിറന്നാൾ സന്തോഷം പങ്കിട്ട ലക്ഷ്മൺ കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് പട്ടം സെന്‍റ് മേരീസ് സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിലും പങ്കെടുത്തു. ഏഷ്യാനെറ്റ് ന്യൂസും പട്ടം സെന്‍റ് മേരീസ് സ്കൂളും സംയുക്തമായാണ്
ലക്ഷ്മണ് അപ്രതീക്ഷിത പിറന്നാൾ സമ്മാനമൊരുക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!