
സിഡ്‌നി: ശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍കൂടെ വിജയിച്ച് ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ 3-1ന് പരമ്പര വിജയിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ്‍. പരമ്പര ആരംഭിക്കുന്നതിനും മുമ്പും ലക്ഷ്മണിന് ഇതേ അഭിപ്രായമായിരുന്നു.
ലക്ഷ്മണ്‍ തുടര്‍ന്നു... ഞാന്‍ പ്രതീക്ഷിക്കുന്നത് ഇന്ത്യ 3-1ന് പരമ്പര സ്വന്തമാക്കുമെന്ന് തന്നെയാണ്. ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ ഒരു ടെസ്റ്റ് സമനിലയില്‍ അവസാനിക്കുമെന്ന് ഞാനൊരിക്കലും ചിന്തിക്കുന്നില്ല. ഇന്ത്യക്ക് ഇതിനേക്കാള്‍ മികച്ച ഒരവസരം വരാനില്ല. അതിന്റെ പ്രധാന കാരണം ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് എന്നിവരുടെ അഭാവമാണ്. നേരത്തെ ഇംഗ്ലണ്ടില്‍ എന്റെ പ്രവചനം പാടേ തെറ്റിയിരുന്നു. അവിടെ ഇന്ത്യ 4-1ന് വിജയിക്കുമെന്നാണ് കരുതിയത്. എന്നാല്‍ അതുണ്ടായില്ല. ഇത്തവണ, ഓസ്‌ട്രേലിയയില്‍ ഇന്ത്യ വിജിയക്കുമെന്നും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്ക് ഇതുവരെ ഓസ്‌ട്രേലിയയില്‍ പരമ്പര വിജയിക്കാന്‍ സാധിച്ചിട്ടില്ല. ഇത്തവണ അത് സംഭവിക്കുമെന്ന് തന്നെയാമ് പരക്കെയുള്ള വിശ്വാസം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!