എന്തൊരു ദുരന്തം; അനായാസ സ്റ്റംപിംഗ് നഷ്ടപ്പെടുത്തി വിക്കറ്റ് കീപ്പര്‍

Published : Feb 09, 2018, 06:28 PM ISTUpdated : Oct 05, 2018, 01:45 AM IST
എന്തൊരു ദുരന്തം; അനായാസ സ്റ്റംപിംഗ് നഷ്ടപ്പെടുത്തി വിക്കറ്റ് കീപ്പര്‍

Synopsis

വാന്‍ഷായ്: ക്രിക്കറ്റില്‍ ദുരന്ത സമാനമായ അബദ്ധങ്ങള്‍ അനവധി കണ്ടിട്ടുണ്ട്. അനാവശ്യമായി റണൗട്ടാകുന്നതും അനായാസ ക്യാച്ചുകള്‍ വിട്ടുകളയുന്നതും എല്ലാം ഇതില്‍ പെടും. ഇത്തരത്തിലൊരു അബദ്ധമാണ് ഹോങ്കോംങ് ടി20 ചാമ്പ്യന്‍ഷിപ്പില്‍ ഹോങ്കോംങ് ഐസ്‌ലന്‍ഡിന്‍റെ വിക്കറ്റ് കീപ്പര്‍ക്ക് സംഭവിച്ചത്. സിറ്റി കറ്റായ്ക്ക് താരം അനുഷുമാന്‍ രഥിന്‍റെ സ്റ്റംപ് പിഴുതെടുക്കാനുള്ള വിക്കറ്റ് കീപ്പര്‍ സീഷന്‍ അലിയുടെ ശ്രമം ഫലം കണ്ടില്ല. 

ഏഴാം ഓവറില്‍ സ്‌പിന്നര്‍ എഹ്സന്‍ ഖാനിന്‍റെ പന്തില്‍ മുന്നോട്ട് കയറി സിക്സടിക്കാനുള്ള അനുഷുമാന്‍ രഥിന്‍റെ ശ്രമം പാളി. പന്ത് ബാറ്റില്‍ ഉരസുകപോലും ചെയ്യാതെ വിക്കറ്റ് കീപ്പറുടെ കയ്യിലെത്തി. എന്നാല്‍ ബാറ്റ്സ്മാന്‍ ക്രീസില്‍ നിന്ന് വളരെയധികം പുറത്തായിരുന്നിട്ടും സ്റ്റംപ് തെറിപ്പിക്കാന്‍ വിക്കറ്റ് കീപ്പര്‍ സീഷന്‍ അലിക്കായില്ല. മൂന്ന് തവണ അലി ശ്രമിച്ചെങ്കിലും പന്ത് കൈപ്പിടിയിലൊതുങ്ങാതെ വന്നതോടെ കാണികള്‍ക്ക് ചിരിയടക്കാനായില്ല.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലോകം കീഴടക്കി സഞ്ജു വരുന്നു, ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
ലോകകപ്പ് വിജയനിമിഷത്തിന്‍റെ ആവേശം ചോര്‍ത്തി രവി ശാസ്ത്രിയുടെ കമന്‍ററി, പഴയ ആവേശമൊക്കെ എവിടെപ്പോയെന്ന് ആരാധകർ