
കൊച്ചി: റെനിച്ചായന്‍ പോയപ്പോള്‍ പകരക്കാരനായി ചുമതലയേറ്റ ഡേവിഡേട്ടന്‍റെ കീഴില്‍ കേരള ബ്ലാസ്റ്റേഴ്‌സ് തകര്‍പ്പന്‍ ഫോമിലാണ്. ഡേവിഡ് ജെയിംസ് പരിശീലകനായി ചുമതലയേറ്റ ശേഷം മൂന്ന് മത്സരങ്ങളില്‍ ഏഴ് പോയിന്‍റ് ക്ലബ് സ്വന്തമാക്കി. രണ്ട് എവേ വിജയങ്ങള്‍ ഉള്‍പ്പെടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റം. പുനെ എഫ്സിക്കെതിരെ സമനില നേടിയപ്പോള്‍ ഡല്‍ഹിയെയും മുംബൈയെയും അവരുടെ തട്ടകത്തില്‍ മഞ്ഞപ്പട വീഴ്ത്തി.
പരിശീലകനായി ചുമതലയേറ്റതോടെ ബ്ലാസ്റ്റേഴ്സിന്‍റെ തലവര മാറ്റിയ ഡേവിഡേട്ടനെ ആരാധകര്‍ കൊണ്ടാടുകയാണ്. ഡേവിഡ് ജെയിംസ് മലപ്പുറത്ത് ഓട്ടോയില്‍ വന്നിറങ്ങുന്ന വീഡിയോയാണ് ഇതില്‍ ഒടുവിലത്തേത്. 'ഡേവിഡ് ജെയിംസ് തിരിമ്പി വന്തിട്ടേന്ന് സൊല്ല്' എന്ന് തുടങ്ങുന്ന വീഡിയോ തകര്‍പ്പന്‍ സഭാഷണങ്ങളും പശ്ചാത്തല സംഗീതവും ഉള്‍പ്പെടുത്തിയാണ് തയ്യാറാക്കിയിരിക്കുന്നത്.
ഇംഗ്ലണ്ട്, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ക്കായി കളിക്കുന്ന ഡേവിഡ് ജെയിംസിന്‍റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മലപ്പുറം രജിസ്‌ട്രേഷനിലുള്ള ഓട്ടോയില്‍ ജെയിംസ് വന്നിറങ്ങുന്ന വീഡിയോ പഴയതാണെന്ന് ചിലര്‍ വാദിക്കുന്നു. അതേസയം നാലാം സീസണിലേക്ക് ഡേവിഡിനെ സ്വാഗതം ചെയ്യുന്ന സംഭാഷണ വീഡിയോയില്‍ കാണാം. എന്തായാലും സീസണില്‍ ബ്ലാസ്റ്റേഴ്സ് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയപ്പോള്‍ മഞ്ഞപ്പട ആരാധകര്‍ ഈ വീഡിയോ ആഘോഷിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!