ഡിആര്‍എസ് എന്നാല്‍ ധോണി റിവ്യൂ സിസ്റ്റം; സ്റ്റംപിന് പിന്നില്‍ വീണ്ടും ധോണിയുടെ മാന്ത്രികത- വീഡിയോ

Published : Sep 23, 2018, 08:06 PM IST
ഡിആര്‍എസ് എന്നാല്‍ ധോണി റിവ്യൂ സിസ്റ്റം; സ്റ്റംപിന് പിന്നില്‍ വീണ്ടും ധോണിയുടെ മാന്ത്രികത- വീഡിയോ

Synopsis

വിക്കറ്റില്‍ പിന്നില്‍ ഒരിക്കല്‍കൂടി എം.എസ് ധോണിയുടെ മാന്ത്രികത. ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യ സ്വന്തമാക്കിയ ആദ്യ വിക്കറ്റിലാണ് ധോണിയുടെ ശ്രദ്ധ ഒരിക്കല്‍കൂടി വ്യക്തമായത്. എട്ടാം ഓവറിലായിരുന്നു സംഭവം. പന്തെറിയുന്നത് യൂസ്‌വേന്ദ്ര ചാഹല്‍.

ദുബായ്: വിക്കറ്റില്‍ പിന്നില്‍ ഒരിക്കല്‍കൂടി എം.എസ് ധോണിയുടെ മാന്ത്രികത. ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യ സ്വന്തമാക്കിയ ആദ്യ വിക്കറ്റിലാണ് ധോണിയുടെ ശ്രദ്ധ ഒരിക്കല്‍കൂടി വ്യക്തമായത്. എട്ടാം ഓവറിലായിരുന്നു സംഭവം. പന്തെറിയുന്നത് യൂസ്‌വേന്ദ്ര ചാഹല്‍. 

അപ്പുറത്ത് ഇമാം ഉള്‍ ഹഖ്. പന്ത് താരത്തിന്റെ പാഡില്‍ കൊണ്ടെങ്കിലും അംപയര്‍ ഔട്ട് നല്‍കിയില്ല. അടുത്ത നിമിഷം സ്റ്റംപിന് പിന്നില്‍ നിന്ന് ധോണിയുടെ മെസേജെത്തി. മുന്‍ക്യാപ്റ്റന്റെ നിര്‍ദേശം തെല്ലും സംശയമില്ലാതെ ക്യാപ്റ്റന്‍ റിവ്യൂ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇന്ത്യക്ക് ആദ്യ വിക്കറ്റ്. വീഡിയോ കാണാം...

നിരവധി പേരാണ് ധോണിയെ പ്രശംസിച്ച് ട്വിറ്ററിലെത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സും മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫും ഇക്കൂട്ടത്തിലുണ്ട്. ഡിആര്‍എസ് എന്നാല്‍ ധോണി റിവ്യൂ സിസ്റ്റം പേരിലേക്ക് മാറ്റണമെന്നും രസകരമായി ചിലര്‍ ട്വീറ്റ് ചെയ്തിരിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍
'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍