
കാന്‍ഡി: ഫുട്‌ബോളില്‍ ഗോള്‍ അസിസ്റ്റുകള്‍ സാധാരണയായി സംഭവിക്കുന്നതാണ്. എന്നാല്‍ ക്രിക്കറ്റില്‍ ഒരു താരത്തെ ക്യാച്ചെടുത്ത് പുറത്താക്കാന്‍ പുറത്താക്കാന്‍ 'അസിസ്റ്റ്' നല്‍കുകയെന്നത് അപൂര്‍മായി സംഭവിക്കുന്ന കാര്യമാണ്. അങ്ങനെയൊന്ന് ശ്രീലങ്ക- ഇംഗ്ലണ്ട് ടെസ്റ്റിനിടെ സംഭവിച്ചു. ശ്രീലങ്കന്‍ ഓപ്പണര്‍ ദിമുത് കരുണാരത്‌നെ പുറത്തായ രീതിയാണ് ക്രിക്കറ്റ് ലോകത്തെ ആശ്ചരര്യപ്പെടുത്തിയത്. പന്തെറിഞ്ഞത് ആദില്‍ റഷീദ്. അസിസ്റ്റ് നല്‍കിയത് കീറ്റണ്‍ ജെന്നിങ്‌സ്. ക്യാച്ചെടുത്തത് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സും.
ആദില്‍ റഷീദിന്റെ പന്തില്‍ ഇടങ്കയ്യനായ കരുണാരത്‌നെ സ്വീപ് ഷോട്ടിന് ശ്രമിച്ചു. ഷോര്‍ട്ട് ലെഗിലായിരുന്നു ജെന്നിങ്‌സ് ഫീല്‍ഡ് ചെയ്തിരുന്നത്. കരുണാരത്‌നെ സ്വീപ് ഷോട്ടിന് ശ്രമിക്കുന്നത് ജെന്നിങ്‌സ് നേരത്തെ കണ്ടറിഞ്ഞു. തന്റെ ഇടത് ഭാഗത്തേക്ക് തീങ്ങിയ ജെന്നിങ്‌സ് പന്ത് തടുത്തിട്ടു. റീബൗണ്ട് ചെയ്ത പന്ത് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന്റെ കൈകളിലേക്ക്. വീഡിയോ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!