ദില്‍ സ്കൂപ്പിനും ഹെലികോപ്റ്റര്‍ ഷോട്ടിനുശേഷം ക്രിക്കറ്റിലെ പുതിയ കണ്ടുപിടിത്തം ഹെലിസ്കൂപ്പ്

Published : Sep 09, 2017, 05:32 PM ISTUpdated : Oct 04, 2018, 04:52 PM IST
ദില്‍ സ്കൂപ്പിനും ഹെലികോപ്റ്റര്‍ ഷോട്ടിനുശേഷം ക്രിക്കറ്റിലെ പുതിയ കണ്ടുപിടിത്തം ഹെലിസ്കൂപ്പ്

Synopsis

ട്വന്റി20 ക്രിക്കറ്റിന്റെ വരവോടെ ക്രിക്കറ്റില്‍ ബാറ്റ്സ്മാന്‍മാര്‍ പലപുതിയ ഷോട്ടുകളും പരീക്ഷിക്കുന്നത് ആരാധകര്‍ കണ്ടിട്ടുണ്ട്. ദില്‍സ്കൂപ്പും ഹെലികോപ്റ്റര്‍ ഷോട്ടും സ്വിച്ച് ഹിറ്റും എല്ലാം അതിലുണ്ട്. എന്നാല്‍ ഇതിലൊന്നും പെടാത്ത പുതിയൊരു ഷോട്ടുമായി ഒരു ബാറ്റ്സ്മാന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. മത്സരം നടന്നതെവിടെ എന്നോ ആരാണ് ഈ ഷോട്ട് കളിക്കുന്നതെന്നോ വ്യക്തമല്ലെങ്കിലും ട്വിറ്ററില്‍ ഒരു ആരാധകന്‍ പങ്കുവെച്ച ഈ വിഡിയോ ലക്ഷക്കണക്കിന് ആരാധകരാണ് ഏറ്റെടുത്തത്.

ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടിന്റെയും സിംബാബ്‌വ് താരം ഡഗ്ലസ് മാരിലിയറുടെ സ്കൂപ്പ് ഷോട്ടിന്റെയും സമിശ്ര രൂപമാണിതെന്നാണ് ആരാധകരില്‍ ഒരു വിഭാഗത്തിന്റെ വാദം. അതുകൊണ്ടുതന്നെ അവര്‍ ഈ പുതിയ ഷോട്ടിന് ഒരു പേരുമിട്ടു. ഹെലി സ്കൂപ്പ്. പന്ത് അടിക്കുന്നതിന് മുമ്പ് ബാറ്റ് വാള്‍ പോലെ ചുഴറ്റി വിക്കറ്റിന് പുറകിലേക്ക് സ്കൂപ്പ് ചെയ്യുകയാണ് ബാറ്റ്സ്മാന്‍ ചെയ്തത്. കളിച്ചാതാരാണെന്ന് വ്യക്തമല്ലെങ്കിലും വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ദക്ഷിണാഫ്രിക്ക-ന്യൂസിലൻഡ് ആദ്യ സെമി നാളെ, മഴ കളി മുടക്കിയാൽ ആര് ഫൈനലിലെത്തും?, ഐസിസി നിയമങ്ങൾ ഇങ്ങനെ
യുദ്ധഭീതിക്കിടെ ഏഷ്യൻ കപ്പില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാൻ വനിതാ ഫുട്ബോൾ ടീമിന്‍റെ നിശബ്ദ പ്രതിഷേധം