കേരളത്തിന് പിന്തുണയുമായി വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്

Published : Aug 22, 2018, 08:16 PM ISTUpdated : Sep 10, 2018, 02:48 AM IST
കേരളത്തിന് പിന്തുണയുമായി വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്

Synopsis

കേരള ക്രിക്കറ്റ് അസോസിയേഷന്‍ സമാഹരിക്കുന്ന ഫണ്ടിലേക്ക് സംഭാവന നല്‍കണെന്നും താരം സെല്‍ഫി വീഡിയോയില്‍ പറയുന്നുണ്ട്.

ദില്ലി: കേരള ജനതയ്ക്ക് പിന്തുണയുമായി ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്. ട്വിറ്റര്‍ പേജിലൂടെയാണ് ഏകദിന- ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ മിതാലി പിന്തുണ  അറിയിച്ചത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സമാഹരിക്കുന്ന ഫണ്ടിലേക്ക് സംഭാവന നല്‍കണെന്നും താരം സെല്‍ഫി വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോക്കൊപ്പം കെസിഎയുടെ അക്കൗണ്ട് നമ്പറും ബാങ്ക് വിവരങ്ങളും നല്‍കിയിട്ടുണ്ട്.

മിതാലി തുടരുന്നു... പ്രളയം, കേരളത്തില്‍ കേരളത്തിലെ ഒരുപാട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധി പേരുടെ വീടും തകര്‍ന്നു. എല്ലാവരും ഒന്നിച്ച് ചേരണം. ദുരിതബാധിതര്‍ക്ക് വേണ്ടി കൂടുതല്‍ സംഭാവന ചെയ്യാന്‍ തയ്യാറാവണം. നമുക്കെല്ലാവര്‍ക്കും ഒരു വ്യത്യാസമുണ്ടാക്കാന്‍ കഴിയും. ഇപ്പോള്‍ കേരളത്തിന് വേണ്ടത് സഹായമാണ്. എന്ന് പറഞ്ഞാണ് മിതാലി വീഡിയോ അവസാനിപ്പിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അര്‍ഷ്ദീപിന് നാല് വിക്കറ്റ്; ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 186 റണ്‍സ് വിജയലക്ഷ്യം
'ചെന്നൈയുടെ ആ തീരുമാനം ഞെട്ടിച്ചു;' രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ ഓപ്പണർ