
മുംബൈ: വിജയ് ഹസാരെ ട്രോഫിയിലും കുഞ്ഞ് പൃഥ്വി ഷാ ബാറ്റുകൊണ്ട് വിസ്‌മയിപ്പിക്കുകയാണ്. സെമി ഫൈനലില്‍ ഹൈദരാബാദ് പേസര്‍ മുഹമ്മദ് സിറാജിനെതിരെ ഷാ താണ്ഡവമാടി. മൂന്ന് പന്തില്‍ അതിര്‍ത്തികടന്നത് 16 റണ്‍സ്. രണ്ട് ക്യാച്ചുകള്‍ ഹൈദരാബാദ് ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞ ശേഷമായിരുന്നു ഷാ ഷോ.
മുംബൈ സ്‌കോര്‍ 55ല്‍ നില്‍ക്കെയാണ് ഷാ ആദ്യ പന്ത് അപ്പര്‍ കട്ടിലൂടെ ബൗണ്ടറിക്ക് പുറത്തേക്ക് പറത്തിയത്. തൊട്ടടുത്ത പന്തില്‍ സിക്സും മൂന്നാം പന്തില്‍ ബൗണ്ടറിയും അടിച്ചു. ഈ ബൗണ്ടറിയോടെ ഷാ അര്‍ദ്ധ സെഞ്ചുറി തികയ്ക്കുകയും ചെയ്തു. ഉടന്‍ രോഹിത് ശര്‍മ്മയെത്തി ഷായെ ആലിംഗനം ചെയ്ത് അഭിനന്ദിക്കുകയായിരുന്നു. 34 പന്തില്‍ നിന്നായിരുന്നു അര്‍ദ്ധ സെഞ്ചുറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!