
ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ ഗോള്‍ പോസ്റ്റില്‍ ആരാധകര്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. അവിടെ മലയാളി ഗോള്‍ കീപ്പര്‍ രഹനേഷില്ല. കഴിഞ്ഞ മത്സരങ്ങളില്‍ വല കാത്ത് രഹനേഷിന് എന്ത് പറ്റിയെന്നായി പിന്നീട്. സംഭവം വേറെയൊന്നുമല്ല, എടികെയുമായി നടന്ന കഴിഞ്ഞ മത്സരത്തില്‍ എതിര്‍താരത്തിന്റെ മുഖത്തടിച്ചാണ് താരത്തിന് മത്സരം നഷ്ടമാക്കിയത്. എടികെ താരം ഗേര്‍സണ്‍ വിയേരുടെ മുഖത്താണ് രഹനേഷ് അടിച്ചത്. താല്‍കാലിക വിലക്കാണെങ്കിലും കൂടുതല്‍ ശിക്ഷാ നടപടികള്‍ താരം നേരിടേണ്ടിവരും. രഹനേഷ് വിയേരയുടെ മുഖത്തിടിക്കുന്ന വീഡിയോ കാണാം..