ചെന്നൈയുടെ നടുവൊടിച്ച രണ്ട് പന്തുകള്‍- വീഡിയോ

web desk |  
Published : May 22, 2018, 10:07 PM ISTUpdated : Jun 29, 2018, 04:29 PM IST
ചെന്നൈയുടെ നടുവൊടിച്ച രണ്ട് പന്തുകള്‍- വീഡിയോ

Synopsis

മത്സരത്തില്‍ തന്റെ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ചെന്നൈയെ സമ്മര്‍ദ്ദത്തിലാക്കി.

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 140 റണ്‍സ് വിജയലക്ഷവുമായി ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നടുവൊടിച്ചത് സിദ്ധാര്‍ത്ഥ് കൗളിന്റെ രണ്ട് പന്തുകള്‍. മത്സരത്തില്‍ തന്റെ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ചെന്നൈയെ സമ്മര്‍ദ്ദത്തിലാക്കി. നാലാം ഓവര്‍ എറിയാനാണ് കൗളിനെ നിയോഗിച്ചത്.

മൂന്നാം പന്തില്‍ തന്നെ 22 റണ്‍സ് നേടിയ സുരേഷ് റെയ്‌നയുടെ വിക്കറ്റ് തെറിപ്പിച്ചു. പിന്നാലെ എത്തിയത് ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന അമ്പാടി റായുഡു. നേരിട്ട ആദ്യ പന്തില്‍ തന്നെ റായുഡു പുറത്ത്. മനോഹരമായ ഒരു യോര്‍ക്കറാണ് റായുഡുവിന്റെ കഥ കഴിച്ചത്. ഇതോടെ ചെന്നൈ കടുത്ത സമ്മര്‍ദ്ദത്തിലായി. റെയ്നയേയും റായുഡുവിനേയും വീഴ്ത്തിയ പന്തുകള്‍ കാണാം. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആര്‍സിബിയെ മറികടന്ന് ഗുജറാത്ത് ടൈറ്റന്‍സ്; അഹമ്മദാബാദില്‍ നാല് വിക്കറ്റ് ജയം
ഐപിഎല്ലില്‍ ചരിത്രം കുറിച്ച് വിരാട് കോലി; ഇന്ത്യയില്‍ മാത്രം 8000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരം