മക്കല്ലത്തിന് വയസ് 37 കഴിഞ്ഞു; എന്നിട്ടും ഫീല്‍ഡിങ്ങില്‍ ഇപ്പോഴും പുലി; ബിഗ് ബാഷില്‍ അതിശയിപ്പിച്ച പ്രകടനം കാണാം

Published : Jan 06, 2019, 01:27 PM IST
മക്കല്ലത്തിന് വയസ് 37 കഴിഞ്ഞു; എന്നിട്ടും ഫീല്‍ഡിങ്ങില്‍ ഇപ്പോഴും പുലി; ബിഗ് ബാഷില്‍ അതിശയിപ്പിച്ച പ്രകടനം കാണാം

Synopsis

37 വയസ് കഴിഞ്ഞു മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്. ദേശീയ ടീമില്‍ നിന്ന് വിരമിച്ചെങ്കിലും  ഐപിഎല്‍, ബിഗ് ബാഷ് പോലുള്ള ക്രിക്കറ്റ് രംഗത്ത് സജീവമാണ് മക്കല്ലം. അദ്ദേഹത്തിന്റെ കായിക കരുത്ത് ഇപ്പോഴും നഷ്ടപ്പെട്ട് പോയിട്ടിട്ടെന്നുള്ളതാണ് ഏറെ ശ്രദ്ധേയമായ കാര്യം

മെല്‍ബണ്‍: 37 വയസ് കഴിഞ്ഞു മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്. ദേശീയ ടീമില്‍ നിന്ന് വിരമിച്ചെങ്കിലും  ഐപിഎല്‍, ബിഗ് ബാഷ് പോലുള്ള ക്രിക്കറ്റ് രംഗത്ത് സജീവമാണ് മക്കല്ലം. അദ്ദേഹത്തിന്റെ കായിക കരുത്ത് ഇപ്പോഴും നഷ്ടപ്പെട്ട് പോയിട്ടിട്ടെന്നുള്ളതാണ് ഏറെ ശ്രദ്ധേയമായ കാര്യം. അത് തെളിയിക്കുന്നതായിരുന്ന ബിഗ് ബാഷില്‍ മക്കല്ലത്തിന്റെ ഫീല്‍ഡിങ് പ്രകടനം.

ബ്രിസ്‌ബേന്‍ ഹീറ്റിന്റെ താരമായ മക്കല്ലം, പെര്‍ത്ത് സ്‌കോച്ചേഴ്‌സിനെതിരെ ഒരു തകര്‍പ്പന്‍ ഫീല്‍ഡിങ് പ്രകടനാണ് നടത്തിയത്. ജോഷ് ലാലോറിന്റെ പന്തില്‍ മിച്ചല്‍ മാര്‍ഷ് ലോങ് ഓഫിലൂടെ സിക്‌സിന് ശ്രമിച്ചു. ബുള്ളറ്റ് വേഗത്തില്‍ പോയ പന്ത് ക്യാച്ചെടുക്കാന്‍ മക്കല്ലം ഒരു ശ്രമം നടത്തി. 37ാം വയസിലും അസാമാന്യ മെയ്‌വഴക്കത്തോടെ ക്യാച്ചെടുക്കാന്‍ മക്കല്ലം ശ്രമിച്ചെങ്കിലും കൈപ്പിടിയിലൊതുക്കാന്‍ സാധിച്ചില്ല. എന്നാല്‍ ആറ് റണ്‍സ് തടയാന്‍ മക്കല്ലത്തിന് സാധിച്ചു. വീഡിയോ കാണാം....

നേരത്തെ കാമറൂണ്‍ ബെന്‍ക്രോഫ്റ്റിനെ പുറത്താക്കാനെടുത്ത ക്യാച്ചും ഒരു സംഭവമായിരുന്നു. ലോംഗ് ഓണിലൂടെ വലിയ ഷോട്ടിന് മുതിര്‍ന്ന ബെന്‍ക്രോഫ്റ്റിന് പിഴച്ചു. ബൗണ്ടറി ലൈനില്‍ നിന്ന് മുന്നിലേക്ക് ഓടിവന്ന മക്കല്ലം മുന്നോട്ട് ഡൈവ് ചെയ്ത് പന്ത് കൈയ്യിലൊതുക്കി. വീഡിയോ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

റണ്‍വേട്ടയില്‍ ഓറഞ്ച് ക്യാപ് ലക്ഷ്യമിട്ട് കിംഗ് കോലി വീണ്ടും ടോപ് 3യില്‍, സഞ്ജു വീണ്ടും താഴേക്ക്
സെഞ്ചുറിയടിച്ച് വീണ്ടും ചേസ് മാസ്റ്ററായി കിംഗ് കോലി, കൊല്‍ക്കത്തയെ വീഴ്ത്തി പ്ലേ ഓഫ് ഉറപ്പിച്ച് ആര്‍സിബി