അന്ന് ഗവാസ്‌കര്‍ പറഞ്ഞു കോലിക്ക് ടീം സെലക്ഷനെ കുറിച്ച് ധാരണയില്ലെന്ന്; എന്നാല്‍ ഇന്ന്..!

By Web TeamFirst Published Jan 6, 2019, 12:05 PM IST
Highlights

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പക്വതയാര്‍ന്ന ഒരു ക്രിക്കറ്റ് താരമല്ലെന്ന അഭിപ്രായം ക്രിക്കറ്റ് ലോകത്ത് തന്നെ ഉണ്ടായിട്ടുണ്ട്. ഈയടുത്ത് ബോളിവുഡ് താരം നസറുദ്ദീന്‍ ഷാ പോലും കോലിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

സിഡ്‌നി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പക്വതയാര്‍ന്ന ഒരു ക്രിക്കറ്റ് താരമല്ലെന്ന അഭിപ്രായം ക്രിക്കറ്റ് ലോകത്ത് തന്നെ ഉണ്ടായിട്ടുണ്ട്. ഈയടുത്ത് ബോളിവുഡ് താരം നസറുദ്ദീന്‍ ഷാ പോലും കോലിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ സുനില്‍ ഗവാസ്‌കര്‍ക്ക് ഇക്കാര്യത്തില്‍ വ്യത്യസ്ഥ അഭിപ്രായമാണ്. വിരാട് കോലി പഠിച്ചുക്കൊണ്ടിരിക്കുകയാണെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെടുന്നത്. 

ഗവാസ്‌കര്‍ തുടര്‍ന്നു... കോലി അതിവേഗം പഠിച്ചുക്കൊണ്ടിരിക്കുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ഇപ്പോഴും പിഴവുകള്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ അയാള്‍ അതിവേഗം പഠിച്ചുക്കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ലഭിച്ച ഏറ്റവും മികച്ച ക്യാപ്റ്റന്‍ എന്ന പേരിലേക്കാണ് കോലി യാത്ര ചെയ്തുക്കൊണ്ടിരിക്കുകയാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.

നേരത്തെ, ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടപ്പോല്‍ വിമര്‍ശനമുന്നയിച്ച ആളാണ് ഗവാസ്‌കര്‍. അന്ന്, ടീം സെലക്ഷനെ കുറിച്ചും ഗവാസ്‌കര്‍ കുറ്റപ്പെടുത്തിയിരുന്നു. കോലിക്ക് പിച്ച് മനസിലാക്കാനും അതിനനുസരിച്ചുള്ള താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താനും സാധിക്കുന്നില്ലെന്നും ഗവാസ്‌കര്‍ കുറ്റപ്പെടുത്തിയിരുന്നു.

click me!