കോലിയും ക്രിസ്റ്റ്യാനോയും ഒന്നിച്ചു; വൈറലായി വീഡിയോ

Web Desk |  
Published : Apr 14, 2018, 05:01 PM ISTUpdated : Jun 08, 2018, 05:50 PM IST
കോലിയും ക്രിസ്റ്റ്യാനോയും ഒന്നിച്ചു; വൈറലായി വീഡിയോ

Synopsis

ഇരുവരും ഒന്നിച്ച പരസ്യ ചിത്രം വന്‍ ഹിറ്റ്

ദില്ലി: ക്രിക്കറ്റിലെ സൂപ്പര്‍ താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. പോര്‍ച്ചുഗീസ് താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാവട്ടെ ഫുട്ബോളിലെ മിന്നും താരവും. ഇരുവരും എക്കാലത്തെയും മികച്ച കായിക താരങ്ങളില്‍ ഉള്‍പ്പെടുമെന്ന് നിസംശയം പറയാം. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ആരാധകരെ വിസ്മയിപ്പിച്ച് സംഗമിച്ചിരിക്കുകയാണ് ഇരുവരുമിപ്പോള്‍. 

പ്രമുഖ ബ്രാന്‍ഡായ അമേരിക്കന്‍ ടൂറിസ്റ്ററിന്‍റെ പരസ്യത്തിലാണ് സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചത്. ഇരുവരും പരസ്‌പരം കൈവീശി അഭിസംബോധന ചെയ്യുന്നു എന്നതാണ് ഇതിലെ സവിശേഷത. ക്രിക്കറ്റ്-ഫുട്ബോള്‍ ആരാധകര്‍ക്കുള്ള അമേരിക്കന്‍ ടൂറിസ്റ്ററിന്‍റെ സമ്മാനമായി പരസ്യ ചിത്രം. ആരാധകര്‍ക്കിടയില്‍ വന്‍ പ്രചാരമാണ് ഇതിന് ലഭിക്കുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗില്ലിന് ഇന്ന് റണ്‍വേട്ടക്കാരിലെ ഒന്നാമനാകാന്‍ അവസരം; ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ സഞ്ജു ആദ്യ 15ന് പുറത്ത്
എന്തിനും പോന്ന 11 പേര്‍! എന്നിട്ടും മുംബൈ ഇന്ത്യന്‍സിനാണ് എന്താണ് സംഭിക്കുന്നത്? ആശങ്കയില്‍ ആരാധകര്‍