ഇംഗ്ലണ്ടിനെതിരായ മികച്ച പ്രകടനത്തിന് പിന്നാലെ ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യൻ താരങ്ങളായ ശുഭ്മാൻ ഗിൽ, വിരാട് കോലി, രോഹിത് ശർമ എന്നിവർ മുന്നേറ്റം നടത്തി. ഒന്നാം സ്ഥാനത്തുള്ള ഡാരിൽ മിച്ചലിന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്ത് ഗിൽ എത്തിയപ്പോൾ, ലോർഡ്‌സിൽ രോഹിത് ചരിത്ര സെഞ്ചുറി നേടി.
ദുബായ്: ഇംഗ്ലണ്ടിനെതിരെ അവസാന ഏകദിനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളായ ശുഭ്മാന്‍ ഗില്‍, വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ഐസിസി റാങ്കിംഗില്‍ നേട്ടം. മൂവരും ഒന്നാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചലിന് കടുത്ത ഭീഷണിയായാണ് മാറിയിരിക്കുകയാണ്. റാങ്കിംഗില്‍ 802 റേറ്റിംഗ് പോയിന്റുകളോടെയാണ് മിച്ചല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 188 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ വെറും ഒരു പോയിന്റ് മാത്രം പിന്നിലായി 801 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തുണ്ട്.
767 പോയിന്റുള്ള വിരാട് കോലി മൂന്നാം സ്ഥാനത്ത് തുടരുമ്പോള്‍, 758 പോയിന്റോടെ മുന്‍ നായകന്‍ രോഹിത് ശര്‍മ നാലാമതാണ്. കഴിഞ്ഞ ശനിയാഴ്ച നടന്ന പരമ്പരയിലെ അവസാന മത്സരത്തിലെ സെഞ്ചുറിയെ തുടര്‍ന്ന് രോഹിതിന് 14 റേറ്റിംഗ് പോയിന്റുകളാണ് വര്‍ദ്ധിച്ചത്. പരമ്പരയില്‍ 249 റണ്‍സ് നേടിയ ജോ റൂട്ട് നാല് സ്ഥാനങ്ങള്‍ കയറി എട്ടാം സ്ഥാനത്തെത്തി. ബെന്‍ ഡക്കറ്റ് (11 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 19-ാം സ്ഥാനത്ത്), ജേക്കബ് ബെഥേല്‍ (അഞ്ച് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 64-ാം സ്ഥാനത്ത്) എന്നിവരും മികച്ച മുന്നേറ്റം നടത്തി.
മിച്ചല്‍, ഗില്‍, കോലി, രോഹിത് എന്നിവര്‍ക്ക് പിന്നില്‍ അഞ്ചാം സ്ഥാനത്ത് അഫ്ഗാനിസ്ഥാന്‍ താരം ഇബ്രാഹിം സദ്രാനുണ്ട്. ബാബര്‍ അസം (പാകിസ്ഥാന്‍), ഹാരി ടെക്റ്റര്‍ (അയര്‍ലന്‍ഡ്), ജോ റൂട്ട് (ഇംഗ്ലണ്ട്), ഷായ് ഹോപ്പ് (വെസ്റ്റ് ഇന്‍ഡീസ്), ചരിത്ര അസലങ്ക (ശ്രീലങ്ക) എന്നിവര്‍ യഥാക്രമം ആറ് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍. ബൗളര്‍മാരുടെ റാങ്കിംഗില്‍ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍, പാകിസ്ഥാന്റെ അബ്രാര്‍ അഹമ്മദ് എന്നിവര്‍ക്ക് പിന്നിലായി ഇംഗ്ലണ്ട് പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇന്ത്യക്കെതിരായ പരമ്പരയിലെ മികച്ച അഞ്ച് വിക്കറ്റ് നേട്ടമാണ് അദ്ദേഹത്തെ തുണച്ചത്.
രോഹിത്തിന് റെക്കോഡ്
ക്രിക്കറ്റ് ചരിത്രത്തില്‍ ലോര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ ഏകദിന സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ എന്ന ചരിത്രനേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. 110 പന്തുകളില്‍ നിന്ന് 138 റണ്‍സാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. 17 ഫോറുകളും 5 സിക്‌സറുകളും അടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്. ഈ മത്സരത്തില്‍ ഇന്ത്യ 27 റണ്‍സിന് പരാജയപ്പെടുകയും പരമ്പര 1-2 എന്ന നിലയില്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

