
തിരുവനന്തപുരം: ഇത്തവണത്തെ ഐപിഎല്ലിൽ സംഞ്ജു സാംസന്‍റെ കളിമികവ് കൂടുതൽ പ്രകടമാകുമെന്ന് കോച്ച് ഡേവ് വാട്മോർ. പ്രതിഫലം കൂടിയതിന്‍റെ സമ്മർദ്ദം സഞ്ജുവിനെ ബാധിക്കില്ലെന്നും വാട്മോർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രാജസ്ഥാൻ റോയൽസ് രണ്ടു വർഷത്തെ വിലക്കിന് ശേഷമാണ് ഐപിഎല്ലിലേക്ക് തിരികെ എത്തുന്നത്. യുവനിരയുമായി രണ്ടാം വരവ് ആഘോഷമാക്കാനൊരുങ്ങുന്ന ടീമിലെ പ്രധാനിയാണ് സഞ്ജു. കഴിഞ്ഞ തവണ ഡൽഹിക്ക് വേണ്ടി ഇറങ്ങി സഞ്ജു ഇന്ത്യൻ ബാറ്റസ്മാൻമാരിൽ സെഞ്ച്വറി നേടിയ ഏക താരമായിരുന്നു.
എട്ടു കോടി രൂപയക്ക് ടീമിലെത്തിയ താരം കൂടുതൽ മികവുകാട്ടുമെന്നും വാട്ട്മോർ പറഞ്ഞു. പണം കിട്ടുന്നത് മികവിനാണ്. കളിയെ അതു ബാധിക്കില്ല നല്ല കളി വരാനിരിക്കുന്നേ ഉള്ളൂവെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
രഞ്ജി ട്രോഫിയിൽ വാട്മോറിന് കീഴിൽ ആഭ്യന്തര ക്രിക്കറ്റ് കരിയറിലെ മികച്ച പ്രകടമാണ് സാംസൺ ഇത്തവണപുറത്തെടുത്തത്. ഈ മികവ് സഞ്ജു ഈ സീസണിലും തുടരുമെന്നും വാട്മോർ പ്രത്യാശ പ്രകടിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!